യുഎഇയില്‍ ഈ പ്രധാന റോഡിൽ ഗതാഗതം തടസപ്പെടും; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്
യുഎഇയിലെ പ്രധാന റോഡില്‍ ഗതാഗതം തടസപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ് ആര്‍ടിഎ. ഡിസംബർ 13 വെള്ളിയാഴ്ച മുതൽ ദുബായിലെ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗതതടസ്സം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അൽ മനാര സ്ട്രീറ്റ് ഇൻ്റർസെക്ഷനിൽ നിന്ന് ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിലേക്കുള്ള ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലാണ് ഗതാഗതതടസ്സം ഉണ്ടാകുക. നിർമാണ പ്രവൃത്തികളാണ് കാലതാമസത്തിന് കാരണമെന്ന് ആർടിഎ അറിയിച്ചു. വാഹനമോടിക്കുന്നവരോട് ഇതര റൂട്ടുകൾ സ്വീകരിക്കാനും ലക്ഷ്യസ്ഥാനത്തെത്താൻ നേരത്തെ പുറപ്പെടാനും ഇത് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)