യുഎഇയിൽ പാർക്കിങ് സ്ഥലത്തെ ചൊല്ലി തർക്കം; ഇന്ത്യക്കാരന് പരിക്ക്; പാക് സ്വദേശിക്ക് തടവുശിക്ഷ
പാർക്കിങ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇന്ത്യക്കാരന് സാരമായി പരിക്കേൽപിച്ച പാകിസ്താൻ പൗരന് കനത്ത ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ 34 കാരനായ ഇന്ത്യക്കാരന് സ്ഥിര വൈകല്യമുണ്ടാക്കിയ 70 കാരനായ പാക് പൗരനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.ഇന്ത്യക്കാരൻ ഉപയോഗിക്കാനിരുന്ന പാർക്കിങ് സ്ഥലം പാകിസ്താൻ സ്വദേശി അവകാശപ്പെട്ടതോടെയാണ് അഭിപ്രായവ്യത്യാസവും പ്രശ്നങ്ങളും തുടങ്ങിയതെന്ന് കോടതി രേഖകൾ പറയുന്നു.തർക്കത്തിൽ ഇന്ത്യൻ പൗരനും തിരിച്ച് ആക്രമിക്കുകയും പാകിസ്താനിയുടെ തലയിൽ ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ, ഇരുവരുടേയും മൊഴികൾ, സാക്ഷി മൊഴികൾ തുടങ്ങിയവ ഉൾപ്പെടെ പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)