അവധിക്കാലത്ത് പുതിയ ഓഫർ; വമ്പൻ പ്രഖ്യാപനവുമായി യുഎഇ ഗ്ലോബൽ വില്ലേജ്
യു.എ.ഇയിൽ ശൈത്യകാല അവധി തുടങ്ങുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് പുതിയ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് ഗ്ലോബൽ വില്ലേജ്. 399 ദിർഹമാണ് നിരക്ക്.ആഗോളഗ്രാമത്തിലേക്ക് ഏത് ദിവസവും പ്രവേശിക്കാവുന്ന നാല് ടിക്കറ്റുകൾ, കാർണിവലിലെ റൈഡുകൾക്കും ഗെയിമുകൾക്കും ഉപയോഗിക്കാവുന്ന 400 പോയൻറുകളുള്ള ഒരു വണ്ടർ പാസ്, ജനപ്രിയമായ അറേബ്യൻ നൈറ്റ് ബൗൺസ് പാലസ് അല്ലെങ്കിൽ ‘ഫെസ്റ്റിവൽ വീൽ’ എന്നീ റൈഡുകളിൽ ഏതെങ്കിലും ഒന്നിൽ സൗജന്യ പ്രവേശനം എന്നിവയാണ് ഒരു ഫാമിലി പാസിൽ ലഭ്യമാവുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)