Posted By sneha Posted On

ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കവെ കസേരയില്‍ കയറി, യുഎഇയിൽ 10 വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പത്ത് വയസുകാരിയായ സ്വദേശി പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഉമ്മ് ഉല്‍ ഖുവൈനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. താമസിക്കുന്ന കെട്ടിടത്തിന്‍റെ ഏഴാംനിലയിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേയ്ക്ക് വീണത്. ബാൽക്കണിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി കസേരയിൽ കയറി നിന്നപ്പോൾ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. കെട്ടിടത്തിന് താഴെ കുട്ടി ചലനമറ്റ് കിടക്കുന്നത് കണ്ട ബന്ധുവാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസും ദേശീയ ആംബുലൻസും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. ഖലീഫ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ ഉമ്മ് ഉല്‍ ഖുവൈൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *