യുഎഇയുടെ ആദ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ആര്‍ക്ക്? വിജയനമ്പറുകള്‍ ഇതാ
യുഎഇയിലെ ആദ്യത്തെ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇന്നലെയായിരുന്നു നറുക്കെടുപ്പ്. ഡയാല മക്കിയും ചാഡി ഖലാഫും ആയിരുന്നു നറുക്കെടുപ്പ് പരിപാടി അവതരിപ്പിച്ചത്. നവംബര്‍ 27 ന് ആരംഭിച്ച യുഎഇ ലോട്ടറിക്ക് ആവേശകരമായ സ്വീകരണമാണ് എമിറേറ്റ് നിവാസികളില്‍ നിന്ന് ലഭിച്ചത്. ദിവസം, മാസം എന്നീ സെറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഏഴ് നമ്പറുകളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.26, 19, 9, 11, 18, 17 എന്നിങ്ങനെയാണ് ഡേയ്സ് സെറ്റിലെ വിജയ നമ്പറുകള്‍. മാസ സെറ്റിലെ വിജയ സംഖ്യ 7 ആണ്. ജാക്ക്പോട്ടിന് പുറമേ, ഏഴ് ‘ലക്കി ചാന്‍സ് ഐഡികള്‍’ 100,000 ദിര്‍ഹം വീതം നേടുകയും ചെയ്യും. ഈ ഏഴ് ഐഡികള്‍ ഇനി പറയുന്നവയാണ്. CP 6638485, CQ 6766870, DU 9775445, DJ 8619319, DC 7978145, CO 6505342, CS 6983220. ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സ്വന്തം ലോട്ടറി നമ്പറുകള്‍ തിരഞ്ഞെടുക്കാം അല്ലെങ്കില്‍ റാന്‍ഡം ജനറേറ്റര്‍ ഉപയോഗിക്കാം.1 ദശലക്ഷം ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ക്ക് സ്‌ക്രാച്ച് കാര്‍ഡുകള്‍ വാങ്ങാനുള്ള ഓപ്ഷനും ഇതിലുണ്ട്. ശനിയാഴ്ച വൈകീട്ട് നടന്ന ആദ്യ യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ 29000 പേര്‍ സമ്മാനം നേടി. ഒന്നാം സമ്മാനമായ 100 ദശലക്ഷം ദിര്‍ഹത്തിനും രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിര്‍ഹത്തിനും വിജയികളില്ല എന്നാണ് കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത്. അഞ്ചില്‍ കൂടുതല്‍ അക്കങ്ങള്‍ യോജിപ്പിച്ച് നാല് പേര്‍ 100,000 ദിര്‍ഹം സമ്മാനം നേടി.211 പേര്‍ 1,000 ദിര്‍ഹം നേടി. 28,858 പേര്‍ അഞ്ചാം സമ്മാനമായ 100 ദിര്‍ഹം നേടി. 100 മില്യണ്‍ ദിര്‍ഹം നേടിയതായി നിരവധി പേര്‍ അവകാശപ്പെടുന്നുണ്ട്. എത്ര നമ്പറുകള്‍ പൊരുത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ച് ടിക്കറ്റ് ഉടമകള്‍ക്ക് 100 ദിര്‍ഹത്തിനും 100 മില്യണ്‍ ദിര്‍ഹത്തിനും ഇടയില്‍ ഏത് തുകയും നേടാനുള്ള അവസരമുണ്ട്. ദി ഗെയിം എല്‍എല്‍സി നിയന്ത്രിക്കുന്ന ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി ലൈസന്‍സസുള്ള ലോട്ടറിയാണ് യുഎഇ ലോട്ടറി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)