യുഎഇയിൽ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം
റാസൽഖൈമയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ യുവതി ജബൽ ജെയ്സിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കുകളെത്തുടർന്ന് മരിച്ചു. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂർ സ്വദേശിനി രംഗ യോഗിതയാണ് (24) മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു ഇവർ. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച ദുബൈയിൽ സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)