യുഎഇയിൽ ചരക്കുനീക്കം കൂടുതൽ സുഗമമാകും; പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ആർ.ടി.എ
എമിറേറ്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ചരക്ക് ഗതാഗത മേഖലയിലെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ട്രുക്കറു’മായി കൈകോർത്ത് ‘ലോജിസ്റ്റി’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.ചരക്കുകളുടെ ഫോട്ടോ അല്ലെങ്കിൽ വിഡിയോ അപ്ലോഡ് ചെയ്ത് മൊത്തം ചരക്കുകളുടെ അളവ് അറിയാൻ ഇതുവഴി സാധിക്കും. എമിറേറ്റിലെ പ്രധാന വാണിജ്യ ഗതാഗത സ്ഥാപനങ്ങളുമായി ഉപഭോക്താക്കളെ ബന്ധിപ്പിച്ച് കാര്യക്ഷമവും വിശ്വസനീയവുമായ സേവനങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സി.ബി.എം കാൽക്കുലേറ്റർ ഉൾപ്പെടെ മികച്ച സാങ്കേതിക സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഡിജിറ്റൽ ആപ്. എമിറേറ്റിലെ വ്യത്യസ്ത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വാണിജ്യ ഗതാഗത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം വാണിജ്യ, ചരക്കു വാഹനങ്ങൾ ബുക്ക് ചെയ്യാനും അവയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും ആപ് വഴി സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)