‘യുഎഇയിലെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാർ’ ജനസംഖ്യ 40 ലക്ഷത്തിലേക്ക
യുഎഇയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരെന്ന് ദുബായ് കോണ്‍സുലേറ്റിന്റെ കണക്കുകള്‍. ഇന്ത്യക്കാരുടെ എണ്ണം രാജ്യത്ത് 40 ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞവര്‍ത്തെ കണക്കുകള്‍ പ്രകാരം നിലവില്‍ 39 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനാണ് കണക്കുകള്‍ അറിയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 ല്‍ 22 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. അതില്‍നിന്നാണ് ജനസംഖ്യ നാല്പത് ലക്ഷത്തിലെത്തിയത്. 12 വർഷത്തിനിടെ, 17 ലക്ഷം പേരാണ് ഇന്ത്യയിൽനിന്ന് അധികമായെത്തിയത്. കഴിഞ്ഞ ഒരു വർഷം മാത്രം 1,30,000 ഇന്ത്യക്കാർ യുഎഇയിലെത്തിയതായും സതീഷ് കുമാർ ശിവൻ പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ശക്തിപ്പെട്ടു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെട്ടിട്ടുണ്ട്. യുപിഐ അടക്കമുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ വന്നത് സാമ്പത്തിക ഇടപാടുകൾ ലളിതമാക്കി. യുഎഇയുടെ ആരോഗ്യരംഗം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യക്കാർ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അത് എമിറേറ്റിന്റെ കൂടി വളർച്ചയ്ക്ക് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമൂഹം യുഎഇയുടെ വികസനത്തിന് നൽകിയ സംഭാവനയ്ക്ക് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ്, ന്യൂഡൽഹിയിൽ വച്ചു നടന്ന ഇന്ത്യ-യുഎഇ സംയുക്ത സമിതി യോഗം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മനുഷ്യവിഭവ ശേഷി ചർച്ച ചെയ്തിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)