വിവാഹമോചിതരായിട്ടും വെറുതെ വിട്ടില്ല, മുന്‍ ഭര്‍ത്താവിന് വധഭീഷണി, കോടികള്‍ ആവശ്യപ്പെട്ട് യുവതി, തടവുശിക്ഷ വിധിച്ച് കോടതി
മുൻ ഭർത്താവിനെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിന് ജർമ്മൻ യുവതിക്ക് മൂന്ന് മാസം തടവ് ശിക്ഷ. 48 കാരിയായ യുവതിയെ ദുബായ് ക്രിമിനൽ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. മുന്‍ ഭര്‍ത്താവിനെയും പങ്കാളിയെയും ഭീഷണിപ്പെടുത്തി ഇരയിൽനിന്ന് 1.5 ബില്യൺ ഡോളർ ആവശ്യപ്പെട്ടതാണ് കേസ്. 2023 ഡിസംബർ 6, 7 തീയതികളിലാണ് സംഭവം നടന്നത്. കുട്ടികളുടെ സംരക്ഷണം, സംയുക്ത ഉടമസ്ഥതയിലുള്ള ബിസിനസ്, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിനിടയാക്കിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. രേഖകൾ അനുസരിച്ച്, പ്രതിയായ യുവതി ടെലിഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി നിരവധി ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. സ്വിസ് ബാങ്കിലെ യുവതിയുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം പണം അയയ്ക്കുക, അല്ലെങ്കിൽ നിങ്ങളുടെ പാര്‍ട്നറിനോട് വിട പറയുക”, “ഞാൻ നിങ്ങളുടെ ഏറ്റവും മോശം പേടിസ്വപ്നമാണ്. ഞാൻ മൂന്ന് മൃഗങ്ങളെ കൊന്നു, അടുത്തത് നീയും നിങ്ങളുടെ പാര്‍ട്നറും ആകാം” എന്നിങ്ങനെയുള്ള ഭീഷണികളിൽ ഉൾപ്പെടുന്നു. ആയുധധാരികളായ രണ്ട് പുരുഷന്മാരുടെ അരികിൽ ഈ യുവതി നിൽക്കുന്ന ഒരു ഫോട്ടോയും അയച്ചിട്ടുണ്ട്. തുടര്‍ന്ന്, മുന്‍ ഭര്‍ത്താവ് ഇക്കാര്യം അധികൃതരെ അറിയിച്ചു. യുഎഇ നിയമപ്രകാരം ഭീഷണികൾ, സൈബർ കുറ്റകൃത്യങ്ങളും വ്യക്തിഗത സുരക്ഷയെ ഹനിക്കുന്നതും ലംഘനമാണ്. വിചാരണ വേളയിൽ യുവതി നിരസിച്ചെങ്കിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തി.കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കേസ് ജനുവരി 22 ന് ദുബായ് അപ്പീൽ കോടതിയിൽ പരിഗണിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)