Posted By sneha Posted On

വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ പതിവാക്കിയവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ്, സൂക്ഷിക്കുക

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിന്റെ ഭാഗമായി പലരും അമിതമായി പഴങ്ങള്‍ കഴിക്കുന്നത് കാണാം. പഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിന് നല്ലതാണ് എന്ന ധാരണയിലാണ് പലരും പഴങ്ങള്‍ കഴിക്കുന്നത്. മൂന്ന് നേരവും പഴങ്ങള്‍ മാത്രം ഭക്ഷിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. എന്നാല്‍, പഴങ്ങള്‍ അമിതമായാലും പ്രശ്‌നക്കാര്‍ തന്നെയാണ്. നിരവധി ദോഷവശങ്ങള്‍ പഴങ്ങള്‍ക്കും ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

പഴങ്ങളും ഗുണങ്ങളും

ഓരോ പഴങ്ങള്‍ക്കും വ്യത്യസ്ത ഗുണങ്ങളാണ് അടങ്ങിയരിക്കുന്നത്. നല്ല പുളിയുള്ള പഴങ്ങള്‍ എടുത്താല്‍, പ്രത്യേകിച്ച്, ഓറഞ്ച്, മുന്തിരി, കിവി എന്നിവയില്‍ ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ സി എന്നിവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നത് കാണാം. അതുപോലെ, അവക്കാഡോ, ആപ്പിള്‍ എന്നിവയില്‍ ധാരാളം നാരുകളും, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. വാഴപ്പഴം എടുത്താല്‍ അതില്‍ ധാരാളം വിറ്റമിന്‍ ബി6, വിറ്റമിന്‍ സി, മഗാനീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം കാണാം. ഇത്തരത്തില്‍ ഓരോ പഴങ്ങള്‍ എടുത്താല്‍, അതിലെല്ലാം ഓരോ പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ പഴങ്ങള്‍

ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാന്‍ പഴങ്ങള്‍ സഹായിക്കും. പ്രത്യേകിച്ച്, ഡയറ്റില്‍ തണ്ണിമത്തന്‍ ചേര്‍ക്കുന്നത്, ശരീരത്തിലേയ്ക്ക് നാരുകള്‍ സമൃദ്ധമായി എത്തുന്നതിനും, വെള്ളത്തിന്റെ അംശം ധാരാളം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. അവക്കാഡോ കഴിക്കുന്നതും ശരീരത്തിലേയ്ക്ക് ഹെല്‍ത്തി ഫാറ്റ് എത്തുന്നതിനും, പോഷകങ്ങള്‍ എത്തുന്നതിനും സഹായിക്കുന്നു. പപ്പായ, പൈനാപ്പിള്‍, പേരയ്ക്ക എന്നിവയെല്ലാം തന്നെ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന പഴങ്ങളാണ്. കൃത്യമായ അളവില്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ നല്‍കാനും സഹായിക്കുന്നതാണ്.

അമിതമായാല്‍ വിഷം

പഴങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും എന്നത് സത്യം. എന്നാല്‍, ഇതേ പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ വിപരീതഫലമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഏതൊരു വസ്തുവും അമിതമായി ശരീരത്തില്‍ എത്തുന്നത് നല്ലതല്ല. വെള്ളം പോലും അമിതമായി കുടിച്ചാല്‍ നിരവധി ദോഷഫലമാണ് നല്‍കുന്നത്. പഴങ്ങളില്‍ തന്നെ സിട്രിക് പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാണ്. തൊണ്ടയില്‍ കരകരപ്പ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതിന് ഇവ കാരണമാകുന്നു. അതുപോലെ, ആപ്പിള്‍, പഴം, പപ്പായ എന്നിങ്ങനെ മധുരം അമിതമായി അടങ്ങിയ പഴങ്ങള്‍ അമിതമായി ശരീരത്തില്‍ എത്തുമ്പോള്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം വര്‍ദ്ധിക്കുന്നിതിനും ഇതൊരു കാരണമാണ്. കൂടാതെ, ഷുഗര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുന്നതിനും ഇത് കാരണമാകുന്നു. കൂടാതെ, പഴങ്ങള്‍ മാത്രം കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെയധികമാണ്. ഇത് അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങള്‍, വയറിളക്കം എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

കഴിക്കേണ്ട ശരിയായ വിധം

മിതമായ രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തിന് ചേരുന്ന വിധത്തില്‍ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, അമിതവണ്ണം ഉള്ളവര്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ഡയറ്റീഷ്യന്റെ അഭിപ്രായത്തോടെ മിതമായ രീതിയില്‍ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *