ഗൾഫിൽ നിന്ന് തീരുവയില്ലാതെ സ്വർണാഭരണങ്ങൾ കൊണ്ടുപോകുന്നതിന് തിരിച്ചടി;
കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമ ഭേദഗതിയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയാറാവാത്തത് വിദേശത്തുനിന്ന് സ്വർണാഭരണം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്നു.ആഗോള വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നെങ്കിലും ഇറക്കുമതി തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വർണാഭരണത്തിൻറെ വില വർധിപ്പിക്കാൻ കേന്ദ്രം തയാറായിട്ടില്ല. നിലവിൽ പ്രാബല്യത്തിലുള്ളത് 2016ൽ പുറത്തിറക്കിയ കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ഭേദഗതി നിയമമാണ്.ഈ വ്യവസ്ഥ പ്രകാരം വിദേശത്ത് ഒരു വർഷം താമസിച്ച് മടങ്ങുന്ന പുരുഷന്മാർക്ക് 20 ഗ്രാം സ്വർണാഭരണവും സ്ത്രീക്ക് 40 ഗ്രാം സ്വർണാഭരണവും കൊണ്ടുപോകാൻ അനുമതിയുണ്ട്. എന്നാൽ, 20 ഗ്രാം സ്വർണാഭരണത്തിന് 50,000 രൂപയും 40 ഗ്രാം സ്വർണാഭരണത്തിന് ഒരു ലക്ഷം രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിട്ടുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)