Posted By sneha Posted On

യാതക്കാർക്കേറെ ആ​ശ്വാ​സ​മാ​യി ഇ​ൻ​ഡി​ഗോ​യുടെ പുതിയ സ​ർ​വി​സ്; യുഎഇയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആശ്വാസം

അ​ബൂ​ദ​ബി​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് ഇ​ൻ​ഡി​ഗോ​യു​ടെ നേ​രി​ട്ടു​ള്ള സ​ർ​വി​സ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്നു. പു​തി​യ സ​ർ​വി​സി​നാ​യി നി​ല​വി​ൽ ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 16 വ​രെ​യാ​ണ് നി​ല​വി​ൽ സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.ഈ ​മാ​സം 21 മു​ത​ലാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടു​നി​ന്ന് പു​ല​ർ​ച്ച 1.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 4.35ന് ​അ​ബൂ​ദ​ബി​യി​ലെ​ത്തു​ക​യും രാ​വി​ലെ 5.35ന്​ ​അ​ബൂ​ദ​ബി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10.50ന് ​കോ​ഴി​ക്കോ​ടും എ​ത്തും.ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്‌​മ​സി​ൻറെ​യും തി​ര​ക്കി​ൽ നി​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും ഇ​ൻ​ഡി​ഗോ​യു​ടെ ഈ ​സ​ർ​വി​സ്. ആ​വ​ശ്യ​ത്തി​ന് യാ​ത്ര​ക്കാ​രു​ണ്ടാ​യാ​ൽ ഈ ​സ​ർ​വി​സ് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന. കോ​ഴി​ക്കോ​ടു​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് 468 ദി​ർ​ഹ​മും അ​ബൂ​ദ​ബി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 391 ദി​ർ​ഹ​മു​മാ​ണ് ഈ ​കാ​ല​യ​ള​വി​ലെ നി​ല​വി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *