
യുഎഇയിലെ പുതുവത്സാരാഘോഷം; വാഹനങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ്
തുടർച്ചയായ ഗിന്നസ് പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന റാസൽഖൈമയിൽ സന്ദർശകർക്ക് സൗജന്യ വാഹന പാർക്കിങ്ങിനായുള്ള രജിസ്ട്രേഷൻ മാർഗ നിർദേശങ്ങളുമായി അധികൃതർ. വൈവിധ്യമാർന്ന ആഘോഷ പരിപാടികളിൽ 15 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് വിരുന്നിലൂടെയാകും കൂടുതൽ ലോക റെക്കോഡുകൾ റാസൽഖൈമ സ്ഥാപിക്കുക. ഡിസംബർ 31ന് ഉച്ചക്ക് രണ്ടിനു ശേഷം അൽ മർജാൻ ഐലൻഡിലേക്കുള്ള പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കുമെന്ന് റാക് പൊലീസ് അറിയിച്ചു.ഓൺലൈൻ വഴി ബുക്ക് ചെയ്ത് പാർക്കിങ് പെർമിറ്റുകൾ കരസ്ഥമാക്കി അൽ മർജാൻ ദ്വീപിലേക്കുള്ള പ്രവേശനവും ഉറപ്പുവരുത്താം. https://raknye.com വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അൽ മർജാൻ ഐലൻഡിൽ എത്തുന്ന സമയം രേഖപ്പെടുത്തുന്നവർക്ക് വാട്സ്ആപ്, ഇ-മെയിൽ വഴി പാർക്കിങ് വിശദാംശങ്ങളും എത്താനുള്ള നിർദേശങ്ങളടങ്ങുന്ന സ്ഥിരീകരണ സന്ദേശം ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)