യുഎഇയിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ഉപയോഗിച്ചാല്‍ കനത്ത പിഴ
യുഎഇയില്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ബാര്‍ബിക്യു ഉപയോഗിച്ചാല്‍ കനത്ത പിഴ ചുമത്തും. 500 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. യുഎഇയിലെ മുനിസിപ്പാലിറ്റികളില്‍ വിവിധയിടങ്ങളിലായി സുരക്ഷിതമായി ബാര്‍ബിക്യൂവിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അബുദാബിയിലെ 28 പാർക്കുകളിലെ 253 സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. അബുദാബി ദ്വീപിൽ 15 പാർക്കുകളിലും ഖലീഫ സിറ്റിയിൽ 12 പാർക്കുകളിലും ബാർബിക്യൂവിന് അനുമതിയുണ്ട്. അബുദാബി ദ്വീപിലെ ഒഫീഷ്യൽ ഗാർഡൻ, ഓൾഡ് എയർപോർട്ട് ഗാർഡൻ, ഫാമിലിപാർക്ക് 1, 2, ഹെറിറ്റേജ് പാർക്ക്, ഹെറിറ്റേജ് പാർക്ക് 4, 5, അൽ സഫറാന ഗാർഡൻ, ഡോൾഫിൻ ഗാർഡൻ, അൽ നഹ്ദ പാർക്ക്, അറേബ്യൻ ഗൾഫ് പാർക്ക് 1,2, അൽ ബ്രൂം ഗാർഡൻ, അൽ മസൂൺ ഗാർഡൻ, അൽ ഫാൻ പാർക്ക്, അൽ അർജ്വാൻ പാർക്ക്, അൽ ഖാദി പാർക്ക്, ബൈറാഖ്, ബുർജീൽ ഗാർഡൻ, അൽ ഷംഖ സ്‌ക്വയർ, അൽ ഫനൗസ് പാർക്ക്, റബ്ദാൻ പാർക്ക്, അൽ റഹ്ബ സ്‌ക്വയർ, അൽ വത്ബ പാർക്ക്, അൽ സാൽമിയ പാർക്ക് എന്നിവിടങ്ങളിലാണ് ബാർബിക്യൂ ഒരുക്കുന്നതിനായി സൗകര്യെ ഒരുക്കിയിട്ടുള്ളത്. പിഴകൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് താപനില കുറഞ്ഞതോടെ പാര്‍ക്ക്, മരുഭൂമി എന്നിവിടങ്ങളിലെല്ലാം ബാര്‍ബിക്യു മേഖലകള്‍ ക്രമീകരിച്ചിട്ടുണ്ട്. പൊതുസുരക്ഷയും ശുചിത്വവും പാലിക്കുകയും പരിസ്ഥിതിയെയും വന്യജീവികളെ സംരക്ഷിക്കുകയും ചെയ്യണം. ബാർബിക്യൂവിനുശേഷം കരിക്കട്ട, ചാരം ഉൾപ്പടെയുള്ളവ നിശ്ചിത ചവറ്റുകുട്ടകളിലിടണം. പൊതുയിടങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമാക്കാൻ ശ്രദ്ധിക്കുകയും ഉപയോഗശേഷം കരിക്കട്ടകൾ വെള്ളം ഒഴിച്ച് തണുപ്പിക്കുകയും തീ പൂർണമായും കെടുന്നതുവരെ കാത്തുനിൽക്കുകയും വേണം. മാലിന്യം നിശ്ചിത സ്ഥങ്ങളിലിടാത്തവർക്ക് 1000 ദിർഹം പിഴയും പരിസ്ഥിതി സംരക്ഷിത മേഖലകളിൽ ക്യാമ്പിങ്ങിനും ബാർബിക്യൂവിനുമായി പ്രവേശിക്കുന്നവർക്ക് 5000 ദിർഹം വരെയും പിഴ ചുമത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)