ഇ.വി ചാർജിങ് ഫീസ് നിരക്ക് പ്രഖ്യാപിച്ച് യു.എ.ഇ.വി; ജനുവരി മുതൽ പ്രാബല്യത്തിൽ
ഇ.വി വാഹന ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ചാർജിങ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും തൽസമയ അപ്ഡേഷനും ഓൺലൈനായി പണമടക്കാനും സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും യു.എ.ഇ.വി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കളെ പിന്തുണക്കാനും സഹായത്തിനും തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്തുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെൻററും ഒരുക്കുന്നുണ്ട്.യു.എ.ഇയിലെ ഇ.വി ചാർജിങ് ശൃംഖലകൾ വിപുലീകരിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ സുസ്ഥിരവും ഹരിതവുമായ ഭാവിയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ.വി ചെയർമാൻ ഷെരീഫ് അൽ ഒലാമ പറഞ്ഞു. 2030 ഓടെ നഗരത്തിലെ പ്രധാന സ്ഥലങ്ങൾ, ഹൈവേകൾ എന്നിവ കേന്ദ്രീകരിച്ച് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 1000 ആയി ഉയർത്തും.ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതുവഴി എല്ലാതരം ഇ.വി ഉപഭോക്താക്കൾക്കും പ്രവേശനക്ഷമത ഉറപ്പാക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ മേയിൽ കമ്പനി ചാർജിങ് സേവന നിരക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും സൗജന്യമായി തുടരുകയാണ്. ജനുവരി മുതൽ മാത്രമേ നിരക്കുകൾ ഈടാക്കിത്തുടങ്ങൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)