യുഎഇ: നൈറ്റ്ക്ലബ്ബുകളില്‍ ഡേറ്റിങ്, യുവതികള്‍ ഓര്‍ഡര്‍ ചെയ്യുന്നത് വില കൂടിയ പാനീയങ്ങള്‍, ബില്‍ അടയ്ക്കാന്‍ പുരുഷ്നമാര്‍
കനേഡിയൻ വിനോദസഞ്ചാരിയായ എസ്‌വൈ അഞ്ച് ദിവസത്തിനിടെ അഞ്ച് തവണ യുഎഇയില നൈറ്റ്ക്ലബ്ബ് ബില്ലിങ് തട്ടിപ്പിന് ഇരയായി. ടിൻഡർ, ബംബിൾ തുടങ്ങിയ ഡേറ്റിങ് ആപ്പുകളിൽ സ്ത്രീകൾ വ്യാജപ്രൊഫൈലുകൾ ഉപയോഗിച്ച് ദുബായിലെ ഉയർന്ന നിലവാരത്തിലുള്ള നിശാക്ലബ്ബുകളിലേക്ക് പുരുഷന്മാരെ ആകർഷിഷിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നൈറ്റ് ക്ലബ്ബില്‍ എത്തിയാൽ, സ്ത്രീകൾ വിലകൂടിയ പാനീയങ്ങൾ ഓർഡർ ചെയ്യും. അവരുടെ ബില്ലടയ്ക്കാൻ തയ്യാറാകില്ല. ഇരകൾക്ക് 3,000 ദിർഹം മുതൽ 11,000 ദിർഹം വരെ അടയ്ക്കേണ്ടി വരുന്നു. ശേഷം തട്ടിപ്പുകാർ അപ്രത്യക്ഷമാകുകയോ ഇരകളെ പിന്നീട് വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഡിസംബർ 3, 4, 5, 6, 7 തീയതികളിലാണ് എസ്‌വൈ തട്ടിപ്പിനിരയായത്. ബിസിനസ് ബേയിലെ ഒരു നിശാക്ലബ്ബിലേക്ക് ബെസാൻ എന്ന യുവതി എസ്‌വൈയെ ക്ഷണിച്ചതോടെയാണ് അയാളുടെ കഷ്ടകാലം ആരംഭിച്ചത്. വെള്ളവും ഓറഞ്ച് ജ്യൂസും മാത്രം എസ്‌വൈ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ യുവതി ഒന്നിലധികം പാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ബില്ല് വന്നപ്പോൾ 7,000 ദിർഹം കവിഞ്ഞു. ഇത് വളരെ ചെലവേറിയതായിരിക്കുമെന്ന് മനസിലാക്കിയില്ലെന്ന് പറഞ്ഞ് ഞെട്ടിയ പോലെ ബെസാന്‍ അഭിനയിച്ചു. അവളെ വിശ്വസിച്ച് ബില്ല് അടച്ചതായി എസ്‌വൈ പറഞ്ഞു. ഡിസംബർ 4 ന്, എസ്‌വൈ ജാസ്മിൻ എന്ന മറ്റൊരു സ്ത്രീയുമായി ഒരു ഡേറ്റിങിന് പോയി. എമിറേറ്റ്സ് ഫിനാൻഷ്യൽ ടവേഴ്സിലെ ഒരു ബാറിൽ അവര്‍ കൂടിക്കാഴ്ച നടത്താൻ തീരമാനിച്ചു. എസ്‌വൈ ഓർഡറുകൾ ഓരോന്നിനും ഓരോ ഡ്രിങ്ക് ആയി പരിമിതപ്പെടുത്തി. എന്നാൽ, ബിൽ അപ്പോഴും 650 ദിർഹത്തിലെത്തി. “താന്‍ ഓര്‍ഡര്‍ ചെയ്ത ജ്യൂസിന്‍റെ 70 ദിര്‍ഹം മാത്രം അടയ്ക്കാന്‍ തീരുമാനിക്കുകയും മറ്റൊന്നിനും ചെലവാക്കില്ലെന്ന് പറയുകയും ചെയ്തു. ജാസ്മിൻ അസ്വസ്ഥയായി, പക്ഷേ താന്‍ ബില്ല് അടച്ചില്ലെന്ന് എസ്‌വൈ പറഞ്ഞു. ഡിസംബർ 6ന്, ബെസാനുമൊത്ത് ഒരു ബീച്ച് ഔട്ടിങിന് പോകാന്‍ തീരുമാനിച്ചു. ബെസാന്‍റെ ഉദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്‌വൈ തീരുമാനിച്ചു. “ബെസാന്‍ വീണ്ടും ഡ്രിങ്ക്‌സ് ഓർഡർ ചെയ്തുകൊണ്ടിരുന്നു, ബില്ലിനെക്കുറിച്ച് ചോദിച്ചു. അത് ഇതിനകം 3,000 ദിർഹം കഴിഞ്ഞിരുന്നതായി” എസ്‌വൈ പറഞ്ഞു. തര്‍ക്കത്തിന് ശേഷം, മാനേജ്‌മെൻ്റ് വഴങ്ങുകയും വെള്ളത്തിന് 35 ദിർഹം മാത്രം ഈടാക്കുകയും ചെയ്തു. യുവതി ക്ലബ്ബിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിരുന്നതായും അതിനാല്‍ തന്നെ യുവതി ഓര്‍ഡര്‍ ചെയ്ത ഡ്രിങ്ക്സുകളുടെ ബില്ല് അടച്ചിട്ടില്ലായിരുന്നെന്ന് എസ്‌വൈ പറഞ്ഞു. അന്നുതന്നെ, എസ്‌വൈ ബിസിനസ് ബേ നിശാക്ലബ്ബിൻ്റെ മാനേജരെ നേരിട്ട് കാണുകയും 2,500 ദിർഹം റീഫണ്ട് ചെയ്യിക്കുകയും ചെയ്തു. ഡിസംബർ 13ന്, തനിക്ക് നഷ്ടപ്പെട്ട 4,400 ദിർഹം വീണ്ടെടുത്തു. “ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ സ്ത്രീകൾ ഈ ബാറുകളുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാണെന്ന്, ”എസ്‌വൈ പറഞ്ഞു. “അവർ നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കും, പണം നൽകിയില്ലെങ്കിൽ നിങ്ങൾ കുഴപ്പത്തിലാകുമെന്ന് തോന്നിപ്പിക്കും. നിങ്ങൾ ചെയ്യാത്ത ഓർഡറുകൾക്ക് പണം നൽകാതിരിക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്”. “ഈ സ്ത്രീകൾ ക്ലബ്ബുകളുമായി സഹകരിക്കുന്നു, കമ്മീഷൻ സമ്പാദിക്കാറുണ്ട്. യൂറോപ്പിലും ഏഷ്യയിലും കണ്ടിട്ടുള്ള ഈ തന്ത്രം ഇപ്പോൾ ദുബായിലും നടക്കുന്നു”, റാക്കറ്റിനെ പരിചയമുള്ള ഒരു ഹോസ്പിറ്റാലിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)