ഗൾഫ് രാജ്യത്ത് കാറപകടത്തിൽ രണ്ട് യു.എ.ഇ പൗരന്മാർ മരിച്ചു
സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ രണ്ട് യു.എ.ഇ പൗരന്മാർ മരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഷനൽ സെർച്ച് ആൻഡ് റസ്ക്യൂ സെൻററിൻറെ നേതൃത്വത്തിൽ വ്യോമ മാർഗം യു.എ.ഇയിലെത്തിച്ചു.സൗദിയിലെ ഹെയ്ലിലുള്ള കിങ് ഖാലിദ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മൂന്നു പേരെയും ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)