Posted By Admin Admin Posted On

യാത്രാ സമയം വെറും 3 മിനിറ്റായി കുറയ്ക്കുന്ന യുഎഇയിലെ പുതിയ പാലം; സവിശേഷതകള്‍ അറിയാം

യുഎഇയില്‍ പുതുതായി നിര്‍മ്മിച്ച പാലത്തിലൂടെയുള്ള യാത്ര ഇനി 15 മിനിറ്റില്‍നിന്ന് വെറും മൂന്ന് മിനിറ്റായി കുറയുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഞായറാഴ്ച അറിയിച്ചു. 1,000 മീറ്റർ നീളമുള്ള രണ്ടുവരി പാലം ഹെസ്സ സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള ഗതാഗതം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ 54 ശതമാനം പൂർത്തിയായതോടെ, ദുബായിയുടെ സിറ്റി സെൻ്ററിലേക്കും ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കും തടസമില്ലാത്ത ഗതാഗതം ഈ പാലം ഉറപ്പാക്കുന്നു. 2025ൻ്റെ നാലാം പാദത്തോടെ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന നാല് പ്രധാന സട്രീറ്റുകളുടെ നവീകരണം പദ്ധതിയിൽ ഉൾപ്പെടുന്നു. ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ്, അൽ അസയേൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയാണവ. 689 മില്യൺ ദിർഹം ചെലവ് വരുന്ന പദ്ധതി അൽ സുഫൂഹ് 2, അൽ ബർഷ റെസിഡൻഷ്യൽ ഏരിയ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന പാർപ്പിട, വികസന മേഖലകൾക്ക് സേവനം നൽകും. ഷെയ്ഖ് സായിദ് റോഡുമായുള്ള സ്ട്രീറ്റ് മുതൽ അൽ ഖൈൽ റോഡുമായുള്ള സ്ട്രീറ്റ് വരെ 4.5 കിമീ വ്യാപിക്കുന്നു. 2030ഓടെ, ഈ പ്രോജക്ട് നടപ്പാക്കുന്ന പ്രദേശങ്ങളിലെ ജനസംഖ്യ 640,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി ഹെസ്സ സ്ട്രീറ്റിൻ്റെ ശേഷി ഇരട്ടിയാക്കും. ഇരു ദിശകളിലുമായി മണിക്കൂറിൽ 8,000 വാഹനങ്ങളെന്നത് മണിക്കൂറിൽ 16,000 വാഹനങ്ങളായി വർധിപ്പിക്കും. അൽ സുഫൂഹിനെ ഹെസ്സ സ്ട്രീറ്റ് വഴി ദുബായ് ഹിൽസുമായി ബന്ധിപ്പിക്കുന്ന 13.5 കിലോമീറ്റർ സൈക്ലിങ്, ഇ-സ്കൂട്ടർ ട്രാക്കുകളുടെ നിർമ്മാണം എന്നിവ പദ്ധതിയിൽ കാണും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *