സഫാരിമാൾ ഇനി യുഎഇയിലെ ഈ എമിറേറ്റിലും; സന്ദർശകരെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ
സഫാരി ഗ്രൂപ്പിൻറെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. റാസൽഖൈമയിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയായ സഫാരിമാൾ ഡിസംബർ 26ന് വൈകീട്ട് നാലിന് ശൈഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുമെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 26 മുതൽ സഫാരി മാൾ സന്ദർശിക്കുന്നവർക്ക് ഒന്നും പർച്ചേസ് ചെയ്യാതെത്തന്നെ ‘വിസിറ്റ് ആൻഡ് വിൻ’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിർഹം സമ്മാനമായി നേടാം. വെറും രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിർഹമും രണ്ടാം സമ്മാനമായി 30,000 ദിർഹമും മൂന്നാം സമ്മാനമായി 20,000 ദിർഹമും സമ്മാനമായി നേടാം.ഹൈപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപ്പാർട്മെൻറ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട്ഫുഡ്, ഫുഡ്കോർട്ട് തുടങ്ങിയ വിഭാഗങ്ങൾ ഇവിടെയുമുണ്ടാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)