സ്വകാര്യ സ്ഥാപനങ്ങൾ ഡിസംബർ 31നകം സ്വദേശിവൽക്കരണ ലക്ഷ്യം കൈവരിക്കണം; മുന്നറിയിപ്പുമായി യുഎഇ
യുഎഇയിലെ സ്വകാര്യമേഖലാ കമ്പനികൾ 2024ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ഡിസംബർ 31നകം കൈവരിക്കണമെന്ന് ഓർമിപ്പിച്ചു മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾക്ക് ഈ ലക്ഷ്യങ്ങൾ ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു, ഈ വർഷാവസാനത്തോടെ വിദഗ്ധ തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് രണ്ട് ശതമാനം വർധിപ്പിക്കണമെന്നാണ് വ്യവസ്ഥ.20 മുതൽ 49 വരെ ജീവനക്കാരുള്ള ചില നിർദിഷ്ട കമ്പനികൾക്കും ഇതേ സമയപരിധി ബാധകമാണ്; പ്രത്യേകിച്ച് തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും പ്രദാനം ചെയ്യാനുള്ള ശേഷിയുള്ള അതിവേഗം വളരുന്ന സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക്. ഈ സ്ഥാപനങ്ങൾ 2024 ജനുവരി ഒന്നിന് മുൻപ് ഒരു എമിറാത്തിയെയെങ്കിലും ജോലിക്കെടുക്കുകയും നിലവിൽ ജോലി ചെയ്യുന്ന സ്വദേശികളെ നിലനിർത്തുകയും വേണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)