Posted By sneha Posted On

യുഎഇയിലെ പ്രമുഖ കമ്പനിയായ ഇത്തിസലാത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇത്തിസലാത്ത്. 1976 ആഗസ്റ്റ് 30 ന് ഈസാ മുഹമ്മദ് സുവൈദിയാണ് കമ്പനി സ്ഥാപിച്ചത്. 18 രാജ്യങ്ങളിൽ ഇത്തിസലാത്ത് സേവനം നൽകുന്നുണ്ട്. 2012 ഫോബ്സ് മാസിക ഫെബ്രുവരി പ്രകാരം യുഎയിലെ ശക്തമായ കമ്പനികളിലൊന്നാണിത്. യുഎഇ യിലെ ടെലികോം കമ്പനികളിൽ ഒന്ന് ഇത്തിസാലാത്തും മറ്റൊന്ന് എമിറേറ്റ്സ് ഇന്റെർഗ്രേറ്റഡ് ടെലിക്കമ്മ്യൂണിക്കേഷൻ അഥവാ “ഡു”വുമാണ്. 2011, ഫെബ്രുവരിയിൽ ഇത്തിസലാത്തിൻറെ മൊത്തവരുമാനം $8.4 ബില്യൺ യുഎസ് ഡോളറും(AED 31.9 ബില്യൺ) ലാഭം $2.078 ബില്യൺ യുഎസ് ഡോളറുമായിരുന്നു(AED 7.631 ബില്യൺ) . മധ്യ പൂർവ്വ ദേശത്തെ പ്രധാന ഇൻറർനെറ്റ് ഹബ്ബുകളിലൊന്നാണ് ഇത്തിസലാത്ത്. പ്രദേശത്തുള്ള മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാർക്ക് കണക്റ്റിവിറ്റി നൽകുന്നത് ഇത്തിസലാത്താണ്. മധ്യേഷ്യ, ആഫ്രിക്ക എന്നിവടിങ്ങളിലെ പ്രധാന ടെലഫോൺ സേവനം ഇത്തിസാലാത്താണ് നൽകുന്നത്.

തുറന്ന ഇന്റർനെറ്റ്‌ സ്വാതന്ത്ര്യം ചില രാജ്യങ്ങളിൽ ഇത്തിസാലാത്ത്‌ അനുവദിക്കുന്നില്ല. അശ്ലീലവും അപകടകരവുമായ വെബ്സൈറ്റുകൾ (ഉദാ: ലൈംഗികവൈകൃത സൈറ്റുകൾ, ഇസ്ലാമിക വിരുദ്ധ സൈറ്റുകൾ ) മുതലായവ യു.എ .ഇ പോലുള്ള രാജ്യങ്ങളിൽ തടയപ്പെട്ടിരിക്കുന്നു .

2009-ൽ ഇന്ത്യയിൽ രംഗപ്രവേശനം ചെയ്ത ഇത്തിസാലാത്ത്, 2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടു പിൻ വാങ്ങുകയായിരുന്നു.ന്യൂയോർക്ക്, ലണ്ടൻ, ആംസ്റ്റർഡാം, ഫ്രാങ്ക്ഫുർട്ട്, പാരീസ്, സിംഗപ്പൂർ എന്നിവടങ്ങളിൽ പോയിന്റ് ഓഫ് പ്രസൻസ് സേവനം നൽകി വരുന്നു. 2011 ഡിസംബറോടെ നാലാം തലമുറ സേവനമായ ലോങ്ങ് ടേം ഇവലൂഷൻ ആരംഭിച്ചു[5].

APPLY NOW https://iaayey.fa.ocs.oraclecloud26.com/hcmUI/CandidateExperience/en/sites/CX_1/requisitions?lastSelectedFacet=POSTING_DATES&selectedPostingDatesFacet=30

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *