ലോകത്തിലെ ഏറ്റവും ഉയരമുള്ള ജയന്റ് വീൽ നവീകരണത്തിന് ശേഷം യുഎഇയിൽ വീണ്ടും തുറന്നു
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഐൻ ദുബൈ ജയന്റ് വീൽ നവീകരണത്തിനു ശേഷം സന്ദർശകർക്കായി തുറന്നുകൊടുത്തു. നവീകരണത്തിനായി അടച്ചിട്ട് രണ്ടുവർഷക്കാലത്തിനു ശേഷമാണ് ജയന്റ് വീൽ വീണ്ടും തുറന്നത്.ക്രിസ്മസ് ദിനത്തിലായിരുന്നു ജയന്റ് വീലിന്റെ പ്രവർത്തനം പുനരാരംഭിച്ചത് എന്നതിനാൽ ഒട്ടേറെ പേർ ടിക്കറ്റ് ഉടനടി ബുക്ക് ചെയ്ത് ജയന്റ് വീലിൽ കയറി നഗരഭംഗി ആസ്വദിച്ചു.145 മുതൽ 1260 വരെ ദിർഹമാണ് ജയന്റ് വീലിലെ ടിക്കറ്റ് നിരക്ക്. 250 മീറ്റർ ഉയരമുള്ള ജയന്റ് വീൽ 2021ലാണ് ഐൻ ദുബൈയിൽ തുറന്നത്. ഓരോ റൈഡിനും 38 മിനിറ്റ് ദൈർഘ്യമുണ്ട്. 360 ഡിഗ്രി ആംഗിളിൽ ദുബൈയുടെ ഭംഗിയാസ്വദിക്കാൻ റൈഡ് അവസരമൊരുക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)