Posted By sneha Posted On

പ്രവാസികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത; 5 വർഷത്തെ യുഎഇ റെസിഡൻസി വിസ; നിബന്ധനകള്‍ അറിയാം

മലയാളികളടക്കം പ്രവാസികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്തയുമായി യുഎഇ. രാജ്യത്ത് വിരമിച്ച പ്രവാസികള്‍ക്ക് റെസിഡന്‍സി വിസയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തെ റെസിഡന്‍സി വിസയാകും പ്രവാസികള്‍ക്ക് ലഭിക്കുക. ആഗോള റിട്ടയർമെന്‍റ് ഹബ് എന്ന് വിശേഷിപ്പിക്കുന്ന യുഎഇ തങ്ങളുടെ നയത്തിന് കൂടുതൽ ഊന്നൽ നൽകാൻ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ അവതരിപ്പിക്കുന്നത്. 55 വയസും അതില്‍ കൂടുതലമുള്ള പ്രവാസികള്‍ക്കാണ് പുതിയ നിയന്ത്രണങ്ങള്‍ രാജ്യം പ്രഖ്യാപിച്ചത്. ഇനി മുതൽ ഐസിപി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാം. ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചില നിബന്ധനകൾ കൂടി അറിയാം. അപേക്ഷിക്കുന്ന വ്യക്തി യുഎഇക്ക് അകത്തോ പുറത്തോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്‌തിരിക്കണം, കുറഞ്ഞത് ഒരു ദശലക്ഷം ദിർഹം മൂല്യമുള്ള സ്വത്തോ അല്ലെങ്കില്‍ കുറഞ്ഞത് 20,000 ദിർഹം (അല്ലെങ്കിൽ ദുബായിൽ 15,000 ദിർഹം) പ്രതിമാസ വരുമാനം ഉള്ള ആളായിരിക്കണം, അവസാന ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്മെന്‍റ് കൂടി അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം. ആദ്യഘട്ടത്തിൽ അഞ്ച് വർഷത്തെ റെസിഡൻസി വിസ ലഭിക്കും. തുടർന്ന്, ഈ കാലാവധി പൂർത്തിയാക്കിയാൽ ഇതേ മാനദണ്ഡങ്ങൾ പാലിച്ചാൽ അപേക്ഷ പുതുക്കാം. ഐസിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിക്കുക. ഇതോടൊപ്പം വിരമിച്ച വ്യക്തി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, വിദേശപൗരന്മാർക്കും അവരുടെ ജീവിതപങ്കാളികൾക്കും ആശ്രിതർക്കും അഞ്ച് വർഷത്തെ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ പുതുക്കാനുള്ള അവസരവും ലഭിക്കും. ഇതിനും മേൽപറഞ്ഞ നിയന്ത്രണങ്ങൾ ബാധകമാണ്. 55 വയസ് കഴിഞ്ഞ വിരമിച്ച വ്യക്തികൾക്കാണ് ഈ പദ്ധതി വഴി അപേക്ഷിക്കാൻ കഴിയുക. വാർഷിക വരുമാനം കുറഞ്ഞത് 180,000 ദിർഹം അല്ലെങ്കിൽ പ്രതിമാസ വരുമാനം 15,000 ദിർഹം അല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് സ്ഥിര നിക്ഷേപത്തിൽ ഒരു ദശലക്ഷം ദിർഹം സാമ്പത്തിക ലാഭം എന്നിങ്ങനെയാണ് വിരമിച്ച വ്യക്തികള്‍ക്ക് റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനകൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *