Posted By sneha Posted On

മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികാഘോഷം; യുഎഇയിൽ മ്യൂസിക് റിയാലിറ്റി ഷോ, ജേതാവിന് ലക്ഷങ്ങൾ സമ്മാനം

അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. 1,11,000 ദിർഹമാണ് ജേതാവിന് സമ്മാനിക്കുക. യൂണിവേഴ്സൽ ഐഡൽ എന്ന പേരിലാണ് ‌റിയാലിറ്റി ഷോ. ദുബായിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബ്ബും എച്ച്എംസി ഇവന്റ്സും ചേർന്ന് അജ്മാൻ രാജകുടുംബാംഗം ഷെയ്ഖ് അൽ ഹസൻ ബിൻ അലി ആൽനുഐമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി. യൂണിവേഴ്സൽ ഐഡലിന്റെ ആദ്യ ഓഡിഷൻ ഇന്നും നാളെയും ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും.ഇന്ത്യയിൽ നടക്കുന്ന ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 പേരടക്കം നൂറുപേർ ഫെബ്രുവരി 22നു നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദി ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന, ഏതു രാജ്യത്തുനിന്നുള്ളവർക്കും പ്രായ ലിംഗ ഭേദമന്യെ മത്സരത്തിൽ പങ്കെടുക്കാമെന്നു ഗായകരായ അലി കുലി മിർസ, ആരവ് ഖാൻ, സംഘാടകരായ ഷക്കീൽ ഹസൻ, ജോദസിങ്, ജിതേന്ദർ സിംഗ്ല, മിസ് പ്ലാനറ്റ് ഇന്റർനാഷനലായി തിരഞ്ഞെടുക്കപ്പെട്ട ഇമാറാത്തി മോഡൽ ഡോ. മെഹ്റ ലുത്ഫി എന്നിവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *