
പുതുവത്സരദിന അവധി; യുഎഇ ആർ.ടി.എ സമയക്രമം പ്രഖ്യാപിച്ചു
പുതുവത്സര അവധി ദിനത്തിൽ പൊതുഗതാഗത ബസുകൾ, ദുബൈ മെട്രോ, ട്രാം, കസ്റ്റമർ ഹാപ്പിനസ് സെൻററുകൾ, പെയ്ഡ് പാർക്കിങ് മേഖലകൾ, വെഹിക്കിൾ ടെക്നിക്കൽ സെൻറർ തുടങ്ങിയവയുടെ സേവന സമയങ്ങൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).പുതുവത്സര ദിനമായ ജനുവരി ഒന്ന് ബുധനാഴ്ച എമിറേറ്റിലെ കസ്റ്റമർ ഹാപ്പിനസ് സെൻററുകൾക്ക് അവധിയായിരിക്കും.
ആർ.ടി.എ ബസ്
റൂട്ട് ഇ100: അൽ ഖുബൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന റൂട്ട് ഇ100 ബസ് ഡിസംബർ 31 മുതൽ ജനുവരി ഒന്നുവരെ സർവിസ് നിർത്തും. അബൂദബിക്ക് പോകേണ്ടവർ പകരം ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് ഇ101 ഉപയോഗിക്കണം.
റൂട്ട് ഇ102: അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ102 ബസ് സർവിസ് ഡിസംബർ 31 മുതൽ ജനുവരി ഒന്നുവരെ ഉണ്ടാവില്ല. ഷാബിയ മുസ്സഫയിലേക്ക് പോകുന്നവർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ ഇതേ റൂട്ടിലുള്ള ബസ് ഉപയോഗിക്കണം
വാട്ടർ ടാക്സി
മറിന മാൾ-ബ്ലൂ വാട്ടേഴ്സ് (ബി.എം3): വൈകീട്ട് നാലു മുതൽ രാത്രി 12 വരെ
ഓൺ ഡിമാൻഡ് സർവിസുകൾ: വൈകീട്ട് മുതൽ രാത്രി 11 വരെ
മറീന മാൾ 1-മറീന വാൾക്ക് (ബി.എം1): ഉച്ചക്ക് 12 മുതൽ രാത്രി 11.10 വരെ
മറീന പ്രോമനേഡ്-മറീന മാൾ 1 (ബി.എം1): ഉച്ച് 1.50 മുതൽ രാത്രി 9.45 വരെ
മുഴുവൻ റൂട്ടുകൾ: വൈകീട്ട് 3.55 മുതൽ രാത്രി 9.50 വരെ
ദുബൈ ഫെറി
അൽ ഖുബൈ-ദുബൈ വാട്ടർ കനാർ (എഫ്.ആർ1): ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറു വരെ
ദുബൈ വാട്ടർ കാർ-അൽ ഖുബൈ (എഫ്.ആർ1): ഉച്ചക്ക് 2.25 മുതൽ രാത്രി 7.25 വരെ
ദുബൈ വാട്ടർ കനാൽ-ബ്ലൂവാട്ടേഴ്സ് (എഫ്.ആർ2): ഉച്ചക്ക് 1.50 മുതൽ വൈകീട്ട് 6.50 വരെ
ബ്ലൂവാട്ടേഴ്സ്-മറീന മാൾ (എഫ്.ആർ2): ഉച്ചക്ക് 2.55 മുതൽ രാത്രി 7.55 വരെ
മറീന മാൾ-ബ്ലൂവാട്ടേഴ്സ് (എഫ്.ആർ2) ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറു വരെ
ബ്ലൂവാട്ടേഴ്സ്-ദുബൈ വാട്ടർ കനാൽ (എഫ്.ആർ2): ഉച്ചക്ക് 1.20 മുതൽ വൈകീട്ട് 6.20 വരെ
മറീന മാളിൽ നിന്നുള്ള ടൂറിസ്റ്റ് ട്രിപ്പ്: വൈകീട്ട് നാല് മുതൽ
അൽ ഖുബൈ-അക്വാറിയം (ഷാർജ-എഫ്.ആർ5): ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് നാല്, ആറ്, രാത്രി ഒമ്പത് വരെ
അൽ ജദ്ദാഫ്, ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി (ടി.ആർ7) എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ട്രിപ്പ്: വൈകീട്ട് നാലു മുതൽ പിറ്റേന്ന് പുലർച്ച 12.30 വരെ
അബ്രകൾ
ദുബൈ ഓൾഡ് സൂക്ക്-ബനിയാസ് (സി.ആർ3) രാവിലെ 11 മുതൽ രാത്രി 11.50 വരെ
അൽ ഫാഹിദി-അൽ സബ്ക (സി.ആർ4): രാവിലെ 11 മുതൽ രാത്രി 11.45 വരെ
ബനിയാസ്-ദേര ഓൾഡ് സൂക്ക് (സി.ആർ5): രാവിലെ 11 മുതൽ രാത്രി 11.45 വരെ
അൽ സീഫ്-അൽ ഫാഹിദി-ദുബൈ ഓൾഡ് സൂക്ക് (സി.ആർ7) വൈകീട്ട് 3.10 മുതൽ രാത്രി 10.55 വരെ
അൽ ജദ്ദാഫ്-ദുബൈ ഫെസ്റ്റിവൽ സിറ്റി (ബി.എം2) രാവിലെ 7.30 മുതൽ വൈകീട്ട് നാലുവരെ
അൽ ജദ്ദാഫ്-ദുബൈ ക്രീക്ക് ഹാർബർ (സി.ആർ11): രാവിലെ 7.15 മുതൽ വൈകീട്ട് നാലു വരെ
ടൂറിസ്റ്റ് ട്രിപ്പുകൾ
അൽ സീഫ്, അൽ ഫാഹിദി, ബനിയാസ് (ടി.ആർ10) വൈകീട്ട് നാലു മുതൽ രാത്രി 10.15 വരെ
ദുബൈ വാട്ടർ കനാർ, ശൈഖ് സായിദ് മറൈൻ സ്റ്റേഷൻ (ടി.ആർ6): വൈകീട്ട് നാലു മുതൽ രാത്രി 10.15 വരെ
അൽ വാജിഹ, അൽ മറാസി, ബിസിനസ് ബേ, ഗോഡോൾഫിൻ, ശൈഖ് സായിദ് റോഡ് (ഡി.സി2): വൈകീട്ട് 3.35 മുതൽ രാത്രി 10.05 വരെ അൽ ജദ്ദാഫ്, ദുബൈ ഡിസൈൻ ഡിസ്ട്രിക്ട് (ഡി.സി3): വൈകീട്ട് നാലു മുതൽ രാത്രി വരെ
മറീന മാൾ ഒന്നിലെ റൗട്ട് ട്രിപ്പുകൾ (ടി.ആർ8): വൈകീട്ട് നാലു മുതൽ രാത്രി 10.15 വരെ
പാർക്കിങ്
മൾട്ടി സ്റ്റോറേജ് പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ് മേഖലകളും ജനുവരി ഒന്നിന് സൗജന്യമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)