തമാശയ്ക്ക് കാറില്‍ കുറിപ്പെഴുതി പ്രാങ്ക് കാണിച്ചു; യുഎഇയില്‍ 19കാരന് കിട്ടിയത് ‘എട്ടിന്‍റെ’ പണി
കാറിന്‍റെ ഗ്ലാസില്‍ അനുചിതമായ രീതിയില്‍ കുറിപ്പ് എഴുതിയ 19കാരന് എട്ടിന്‍റെ പണി. പൊതു മര്യാദ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 19 കാരനായ എമിറാത്തിക്ക് 1,000 ദിർഹം പിഴ ചുമത്തി. പോര്‍ട്ട് റാഷിദിയ ഏരിയയില്‍ കഫേയ്ക്ക് അടുത്ത് പൊതു പാര്‍ക്കിങില്‍ വെച്ചാണ് സംഭവം. കഴിഞ്ഞവര്‍ഷം (2023) നവംബര്‍ 10 നാണ് സംഭവം നടന്നത്. ഭര്‍ത്താവുമൊത്ത് കഫേയിലേക്ക് പോകാനായി എമിറാത്തി യുവതി തന്‍റെ മെര്‍സിഡസ് പാര്‍ക്ക് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ ഭര്‍ത്താവ് വാഹനത്തിനടുത്തേക്ക് തിരികെ വന്നപ്പോള്‍ കാറിന്‍റെ വിന്‍ഷീല്‍ഡില്‍ ഒരു കുറിപ്പ് വച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അനുചിതവും കുറ്റകരവുമാണെന്ന് തോന്നുന്ന തരത്തിലാണ് കുറിപ്പില്‍ എഴുതിയത്. തുടര്‍ന്ന്, കുറിപ്പിന്‍റെ ഫോട്ടോയെടുത്ത് ഭാര്യയ്ക്ക് അയക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അബുദാബി രജിസ്ട്രേഷനിലുള്ള വാഹന ഉടമയാണ് കാറില്‍ ഒരു കുറിപ്പെഴുതിയിട്ടതായി കണ്ടെത്തിയത്. പോലീസിനോട് ഇയാള്‍ കുറ്റസമ്മതം നടത്തി. തമാശയായിട്ടാണ് കുറിപ്പ് എഴുതിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. കാറിൻ്റെ ഉടമയെ തനിക്ക് അറിയില്ലെന്നും യുവതിയുമായി മുൻകൂർ ബന്ധമില്ലെന്നും 19കാരന്‍ പറഞ്ഞു. പ്രകോപിപ്പിക്കാന്‍ മാത്രമാണ് ഉദ്ധേശിച്ചതെന്നും കൂട്ടിച്ചേർത്തു. പ്രതി തൻ്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചു. തൻ്റെ പെരുമാറ്റത്തിൻ്റെ അനന്തരഫലങ്ങൾ താൻ മുൻകൂട്ടി കണ്ടിട്ടില്ലെന്ന് സമ്മതിക്കുകയും ചെയ്തു. കോടതി വിധിയിൽ, പൊതു മര്യാദ ലംഘിക്കുന്ന പ്രവർത്തനങ്ങൾക്ക് പിഴ ചുമത്തുന്ന കുറ്റകൃത്യങ്ങളെയും പിഴകളെയും കുറിച്ചുള്ള 2021 ലെ ഫെഡറൽ നിയമം നമ്പർ 31 പരാമർശിച്ചു. എന്നിരുന്നാലും, പ്രതിയുടെ പ്രായവും കുറ്റസമ്മതവും കണക്കിലെടുത്ത്, കോടതി 1,000 ദിർഹം പിഴ ചുമത്തിക്കൊണ്ട് കൂടുതൽ ശിക്ഷ ഇളവുകള്‍ നല്‍കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)