നാട്ടില്‍ മാത്രമല്ല, യുഎഇയിലുമുണ്ട് ‘ഓൺലൈൻ കുറുവ’ സംഘം; പോലീസ് മുന്നറിയിപ്പ്
യുഎഇയില്‍ ഓണ്‍ലൈന്‍ കുറുവ സംഘം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പ്രായഭേദമന്യേയാണ് ലക്ഷ്യമിടുന്നതെങ്കില്‍ യുഎഇയില്‍ കുട്ടികളെ മാത്രമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം (കുറുവ സംഘം) ലക്ഷ്യമിടുന്നത്. അതിന് അവര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ വില്ലനായേക്കാം. സംഭവത്തില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സ്കൂളുകളിൽ പഠനാവശ്യത്തിനും മറ്റുമായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന കുഞ്ഞുങ്ങൾ ഇവരുടെ വലയില്‍ വീഴാന്‍ സാധ്യതയേറെയാണ്. കഴിയുന്നതും കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്വകാര്യമാക്കി ലോക്ക് ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പരസ്പരം അറിയാവുന്നവരെ മാത്രം സുഹൃത്തുക്കളാക്കണമെന്നും പുറമേ ഉള്ളവർക്ക് അക്കൗണ്ടുകളിൽ കയറിക്കൂടാനുള്ള വാതിലുകൾ അടയ്ക്കണമെന്നും പോലീസ് നല്‍കിയ മുന്നറിയിപ്പുകളില്‍ പറയുന്നു. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കണമെന്നും എല്ലാ കാര്യങ്ങളും അംഗീകരിച്ചിരിക്കുന്നെന്നും ഒരു ആപ്പിനോടും പറയരുതെന്നും പോലീസ് നല്‍കിയ മുന്നറിയിപ്പുകളാണ്. നമ്മള്‍ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും ചിലപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ കാണാറുണ്ട്. അതില്‍ ചിലപ്പോള്‍ വില്ലനാകുക മൊബൈലിലെ മൈക്രോ ഫോണാണ്. നമ്മള്‍ പറയുന്നതെന്തും ഈ മൈക്രോ ഫോണുകള്‍ പലപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ വില്ലൻ, നമ്മൾ തന്നെ സൈറ്റുകളിൽ നടത്തുന്ന ചില തിരച്ചിലുകളും മൂന്നാമത്തെ വില്ലൻ, നമ്മൾ കാണുന്ന അല്ലെങ്കിൽ വായിക്കുന്ന ചില പോസ്റ്റുകളുമാണ്. ഏത് സമൂഹമാധ്യമമായാലും സ്വകാര്യത വേണമെന്നും എല്ലാവര്‍ക്കും ഒരുപോലെ വിവരങ്ങള്‍ അറിയാന്‍ അവസരം കൊടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)