യുഎഇയിലെ കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല
ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പ്രകാരം ഞായറാഴ്ച രാത്രി മാൾ ഓഫ് എമിറേറ്റിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. ദുബായിലെ അൽ ബർഷ ഏരിയയിൽ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ പോലീസ് സൈറണുകളുമായി ടവറിന് സമീപം വലിയ ജനക്കൂട്ടത്തെ കാണാം. മറ്റൊരു വീഡിയോയിൽ, തീ അണയ്ക്കുന്നതിനായി സൈറ്റിൽ എമർജൻസി വാഹനങ്ങൾ കാണാം. തീപിടിത്തത്തിനിടെ കെട്ടിടത്തിൽനിന്ന് അവശിഷ്ടങ്ങൾ വീഴുന്നതായി വീഡിയോകളിൽ വ്യക്തമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)