പുതുവർഷത്തിൽ യുഎഇയിലെ ഈ എമിറേറ്റ്സിൽ പാർക്കിങ്, ടോൾ സൗജന്യം
പുതുവർഷ ദിനമായ ജനുവരി ഒന്നിന് വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഈടാക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. മുസഫ എം-18 ട്രക്ക് പാർക്കിങ്ങും സൗജന്യമാണ്. ജനുവരി രണ്ടിന് രാവിലെ എട്ട് മുതൽ പാർക്കിങ് ഫീസ് പതിവുപോലെ ഈടാക്കിത്തുടങ്ങും. ജനുവരി ഒന്നിന് ദർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും.
ജനുവരി രണ്ടിന് രാവിലെ 7 മുതൽ 9 വരെയും വൈകീട്ട് 5 മുതൽ 7 വരെയുമുള്ള സമയങ്ങളിൽ പതിവുപോലെ ടോൾ ഈടാക്കിത്തുടങ്ങും. ഗതാഗത തടസ്സമുണ്ടാക്കാതിരിക്കാൻ നിരോധിത മേഖലയിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് അബൂദബി മൊബിലിറ്റി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
രാത്രി 9 മുതൽ രാവിലെ 8 വരെ താമസകേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യരുതെന്നും അനുവദനീയമായ ഇടങ്ങളിൽ മാത്രമായിരിക്കണം പാർക്ക് ചെയ്യേണ്ടതെന്നും അബൂദബി മൊബിലിറ്റി നിർദേശിച്ചു.
പൊതു ബസുകൾ അവധി ദിനങ്ങളിലും ഷെഡ്യൂൾ അനുസരിച്ചുള്ള സർവിസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ബസിന്റെ സമയം അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കുകയോ ഗതാഗത വകുപ്പിന്റെ സർവിസ് സപ്പോർട്ട് സെന്ററിന്റെ 800850 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ദർബി സ്മാർട്ട് ആപ് ഉപയോഗിക്കുകയോ ചെയ്യണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)