Posted By sneha Posted On

യു.എ.ഇയിലെ കലാ-സാംസ്കാരിക പ്രവർത്തകനായ പ്രവാസി മലയാളി അന്തരിച്ചുു

യു.എ.ഇയിലെ കലാ-സാംസ്കാരിക പ്രവർത്തകൻ മോഹൻ കാവാലം (69) ദുബൈയിൽ നിര്യാതനായി. ആലപ്പുഴ കാവാലം സ്വദേശിയാണ്.ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ദുബൈ ആസ്റ്റർ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 2025ൽ പ്രവാസത്തിൻറെ 50 വർഷം തികയാനിരിക്കെയാണ് മരണം. കൈരളി കലാകേന്ദ്രം (മുൻ പ്രസിഡൻറ്), യുനൈറ്റഡ് മലയാളി അസോസിയേഷൻ (മുൻ കൺവീനർ), ഡബ്ല്യു.എം.സി ഉമ്മുൽഖുവൈൻ (മുൻ പ്രസിഡൻറ്), ഹാർമണി തുടങ്ങി വിവിധ കൂട്ടായ്മകളിൽ സജീവമായിരുന്നു.ഭാര്യ: ഗീത (ഹോമിയോ ഡോക്ടർ). മകൾ: ശരണ്യ സതീഷ്. സംസ്‌കാരം ജബൽ അലിയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *