Posted By sneha Posted On

യുഎഇയിൽ ഇന്ധനവില മാറിയോ? പുതുവർഷത്തെ നിരക്കുകൾ അറിയാം

യുഎഇയിൽ ജനുവരി മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില സമിതിയാണ് 2025 ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. ഡിസംബറിലെ ഇന്ധന വിലയിൽനിന്ന് മാറ്റമില്ലാതെ തുടരുന്ന പുതിയ നിരക്കുകൾ ജനുവരി 1 മുതൽ ബാധകമായിരിക്കും. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.61 ദിർഹമാണ് വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.50 ദിർഹം. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.43 ദിർഹമാകും. ഡീസൽ ലിറ്ററിന് 2.68 ദിർഹം ഈടാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *