നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നില്ലേ? എങ്കിൽ ഈ പോഷകക്കുറവ് പരിശോധിക്കണം
അസ്‌കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റമിൻ സി നമ്മുടെ ശരീരത്തിൽ വേണ്ട പ്രധാന പോഷകമാണ്. നമ്മൾ കഴിക്കുന്ന ഒട്ടനവധി ആഹാരങ്ങളിൽ നിന്നും വിറ്റമിൻ സി ശരീരത്തിൽ എത്തുന്നതാണ്. വിറ്റമിൻ സി ശരീരത്തിൽ കൃത്യമായ അളവിൽ ലഭിച്ചാൽ ഒട്ടനവധി ഗുണങ്ങളുണ്ട്. അതുപോലെ, ദോഷങ്ങളും അനവധിയാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
ഗുണങ്ങൾ
ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാൻ വിറ്റമിൻ സി വളരെയധികം സഹായിക്കും. ഇത് കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ വിറ്റമിൻ സി നിർവീര്യമാക്കുന്നു. ശരീരത്തെ ബാധിക്കുന്ന അണുബാധകളോടും രോഗങ്ങളോടും പോരാടുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്. അതുപോലെ, ചർമ്മം, എല്ലുകൾ, കണക്റ്റീവ് ടിഷ്യു എന്നിവയ്ക്ക് ഘടന നൽകുന്ന പ്രധാന പ്രോട്ടീനായ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ അനിവാര്യമാണ്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും വിറ്റമിൻ സി സഹായിക്കുന്നുണ്ട്. പതിവായി വിറ്റമിൻ സി അടങ്ങിയ ആഹാരങ്ങൾ കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും സാധിക്കുന്നതാണ്. ഹൃദ്രോഗത്തിന് കാരണമാകുന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തടയാനും വിറ്റമിൻ സി സഹായിക്കുന്നു.
വിറ്റമിൻ സി കുറഞ്ഞാൽ
വിറ്റാമിൻ സിയുടെ അളവ് ശരീരത്തിൽ കുറഞ്ഞാൽ ക്ഷീണം, അസ്വസ്ഥത, കണക്റ്റീവ് ടിഷ്യു വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന സ്കർവി എന്ന അവസ്ഥയിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാം. കൂടാതെ, വിറ്റാമിൻ സിയുടെ നേരിയ കുറവ് പോലും രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, നിങ്ങളെ പലതരം രോഗങ്ങൾക്ക് നയിക്കുകയും ചെയ്യും. കൂടാതെ, ചില പഠനങ്ങൾ പ്രകാരം, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ സാവധാനത്തിലാണ് ഉണങ്ങുന്നതെങ്കിൽ, അതും വിറ്റമിൻ സിയുടെ കുറവുമൂലം ആകാം എന്നും പറയുന്നു. കാരണം, ശരീരത്തിൽ വിറ്റമിൻ സി കുറഞ്ഞാൽ കൊളാജൻ ഉൽപാദനം കുറയുന്നു. ഇത് ചർമ്മത്തിലുണ്ടാകുന്ന കേടുപാടുകളും, മുറിവുകളും സാവാധനത്തിൽ ഉണങ്ങുന്നതിന് കാരണമാകുന്നു. ഇവ കൂടാതെ, ചർമ്മ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും, ചർമ്മത്തിൽ വേഗത്തിൽ മുറിവുകൾ സംഭവിക്കുന്നതിനും ഇത് മറ്റൊരു കാരണമാണ്. കൂടാതെ, രക്തക്കുറവ്, ശരീരത്തിന് അമിതമായിട്ടുള്ള ക്ഷീണം എന്നിവയും അനുഭവപ്പെടാം.
പതിവാക്കേണ്ടവ
സിട്രസ്സ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, നാരങ്ങ വെള്ളം, ഓറഞ്ച്, ആപ്പിൾ, കിവി, മുന്തിരി എന്നിവയിലെല്ലാം ധാരാളം സിട്രസ്സ് അടങ്ങിയിരിക്കുന്നു. അതിനാൽ, ഇത്തരം ആഹാരങ്ങൾ പതിവാക്കാവുന്നതാണ്. ഇവ കൂടാതെ, സ്ട്രോബെറി, റാസ്ബെറി എന്നി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ശരീരത്തിൽ വിറ്റമിൻ സി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നതാണ്. പച്ചക്കറികളായ ചീര, ബ്രോക്കോളി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിൽ വിറ്റമിൻ സി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാപ്സിക്കം, തക്കാളി, പപ്പായ, കൈതച്ചക്ക എന്നിവയിലെല്ലാം വിറ്റമിൻ സി ധാരാളമാണ്. ഇവ കൂടാതെ, ഡോക്ടറുടെ നിർദ്ദേശ പ്രകാരം, സപ്ലിമെന്റ്സ് എടുക്കുന്നതും നല്ലതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)