വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം; പുതുവത്സരത്തലേന്ന് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; നവവരന് ദാരുണാന്ത്യം
നവവരന് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം. ഭാര്യവീട്ടില്‍ വിരുന്നിനെത്തി ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെ മുഹമ്മദ് റോഷൻ ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചിലില്‍ ഉടന്‍ തന്നെ കണ്ടെത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ (ഡിസംബര്‍ 31ന്) മരണത്തിന് കീഴടങ്ങുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)