ബുര്‍ജ് ഖലീഫയിലെ പുതുവത്സര വെടിക്കെട്ട് കാണാന്‍ മലയാളികളടക്കം വിനോദസഞ്ചാരികള്‍ കാത്തിരുന്നത് 15 മണിക്കൂറിലധികം
ലോകം 2025 നെ സ്വാഗതം ചെയ്തപ്പോള്‍ ദുബായ് മാളും ബുര്‍ജ് ഖലീഫയും സാക്ഷ്യം വഹിച്ചത് വിനോദസഞ്ചാരികളുടെ കേന്ദ്രമായി മാറി. മണിക്കൂറുകള്‍ക്ക് മുന്‍പെ തന്നെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ നേരത്തെ തന്നെ എത്തിയിരുന്നു. സ്പാനിഷ് വിനോദസഞ്ചാരികളായ യെല്‍കോ റോഡ്രിഗസും ജാവിയര്‍ നീറ്റോയും ഡിസംബര്‍ 31 ന് രാവിലെ ഒന്‍പത് മണിക്ക് മാളില്‍ എത്തിയിരുന്നു. 15 മണിക്കൂറിലധികമാണ് ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാന്‍ മലയാളികളടക്കം വിനോദസഞ്ചാരികള്‍ കാത്തിരുന്നത്. ധാരാളം കാണികളെ ഉള്‍ക്കൊള്ളുന്നതിനായി സൗത്ത്റിഡ‍്ജ്, ഔട്ടര്‍ ബൊളിവാര്‍ഡ്, ഓള്‍ഡ് ടൗണ്‍ എന്നിവയുള്‍പ്പെടെ നഗരത്തിലുടനീളം നിരവധി കുടുംബ- സൗഹൃദ, സൗജന്യ കാഴ്ചാ ഇടങ്ങള്‍ ദുബായ് വാഗ്ദാനം ചെയ്യുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് സന്ദർശകരെ എത്തിക്കുന്നതിന് ഷട്ടിൽ ബസുകളും ലഭ്യമായിരുന്നു. ബുര്‍ജ് പാര്‍ക്കിലേക്ക് ടിക്കറ്റ് വാങ്ങാനും ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ ആകാശവിസ്മയം ഏറ്റവും അടുത്തിരുന്ന് വീക്ഷിക്കാനും ഡൗണ്‍ടൗണ്‍ ദുബായിലെയും റെസ്റ്റോറന്‍റുകളില്‍ ബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിരുന്നു. 2018 ജനുവരിയിലാണ് വിനോദസഞ്ചാരിയായ ജാവിയര്‍ ദുബായ് അവസാനമായി സന്ദര്‍ശിച്ചത്. ഇപ്രാവശ്യം വിമാനടിക്കറ്റിനായി 4000 ദിര്‍ഹം മുടക്കേണ്ടിവന്നു. എന്നാല്‍, അന്ന് ഇതിന്‍റെ പകുതി മാത്രമേ ചെലവായുള്ളൂവെന്ന് ജാവിയര്‍ പറഞ്ഞു. “അവിസ്മരണീയമായ പുതുവത്സരക്കാഴ്ചയ്ക്ക് വേണ്ടി ഇത്രയധികം ചെലവഴിക്കുന്നതിൽ പ്രശ്‌നമില്ലെന്ന്” മറ്റൊരു വിനോദസഞ്ചാരിയായ ജാവിയര്‍ പറഞ്ഞു. ജർമ്മൻ വിനോദസഞ്ചാരികളായ ജോസഫും മാരയും പുതുവർഷം ആഘോഷിക്കാൻ മൂന്ന് ദിവസം മുന്‍പാണ് ദുബായിലെത്തിയത്. ബിസിനസ് ബേയിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും രാത്രി 12 മണിയോടെ അവർ ദുബായ് മാളിൽ വെടിക്കെട്ട് കാണുന്നതിനായി സ്ഥലങ്ങൾ അന്വേഷിക്കുകയും ചെയ്തു. പുതുവത്സരം ആഘോഷിക്കാന്‍ ഇതവരുടെ അവസാനനിമിഷ പ്ലാനായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)