ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനോട് ഗുഡ്ബൈ പറഞ്ഞ് യുഎഇയിലെ ഈ എമിറേറ്റ്
ദുബൈ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ബുധനാഴ്ച നിലവിൽ വന്നു. പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതി സൗഹൃദ സ്വഭാവം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് കോട്ടൻ സ്വാബ്സ്, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ, സ്റ്റൈറോഫോം ഭക്ഷണ കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് സ്റ്റിററുകൾ എന്നിവ നിരോധനത്തിൽ ഉൾപ്പെടും. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ ഉത്തരവനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)