മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയമവുമായി യുഎഇ
മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസി പ്രൊഫഷൻ, ഫാർമ സ്ഥാപനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന് യുഎഇ സർക്കാർ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചു. മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ആരോഗ്യ സംരക്ഷണ ഇനങ്ങൾ, ജൈവ ഉൽപന്നങ്ങൾ, സപ്ലിമെന്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്ക് നിയമം ബാധകമാണ്.ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും ബയോബാങ്കുകൾക്കും ലൈസൻസ് നൽകുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഉടമസ്ഥാവകാശ കൈമാറ്റങ്ങൾ പരിഹരിക്കുന്നതിനും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്, ആരോഗ്യ മന്ത്രാലയം, പ്രാദേശിക ആരോഗ്യ അധികാരികൾ എന്നിവയുടെ റോളുകൾ പുതിയ നിയമം നിർവചിക്കുന്നുണ്ട്. ഉംറയ്ക്ക് എത്തുന്നവർക്ക് ലഗേജുകൾ സൗജന്യമായി സൂക്ഷിക്കാം. യുഎഇ ഫ്രീ സോണുകളിലേത് ഉൾപ്പെടെയുള്ള ബയോബാങ്കുകൾക്കും ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. കൂടാതെ, ഫ്രീ സോണുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഫാർമസി പ്രാക്ടീഷണർമാർക്കും ഇത് ബാധകമാണ്. മെഡിക്കൽ ഉപകരണം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ത്രണം കൊണ്ടുവരൽ, ഫാർമസ്യൂട്ടിക്കൽ സുരക്ഷ, വികസന, വിതരണ പ്രക്രിയകളുടെ കാര്യക്ഷമമായ മേൽനോട്ടം എന്നിവ ഉറപ്പാക്കുകയാണ് നിയമം ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)