പുതുവർഷ സമ്മാനം അടിച്ചു മോനെ: അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിക്ക്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിയ്ക്ക്. ദുബായിൽ താമസിക്കുന്ന പ്രവാസി മലയാളിയായ ജോർജിന ജോർജ് (46) ആണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം സ്വന്തമാക്കിയിരിക്കുന്നത്. 2024 ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരിസിൽ ആയിരുന്നു ഈ സമ്മാനം ജോർജിനയെ തേടിയെത്തിയത്.
യുഎഇയിൽ ജനിച്ചുവളർന്ന ജോർജിന ഭർത്താവിനൊപ്പം ദുബായിലാണ് താമസം. അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ബിഗ് ടിക്കറ്റ് എടുത്ത് തുടങ്ങിയത്. സഹപ്രവർത്തകർക്കൊപ്പമാണ് ജോർജിന ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. എന്നാൽ വിജയിച്ച ഈ ടിക്കറ്റ് ഭർത്താവിനൊപ്പമാണ് എടുത്തത്.
എല്ലാ വിജയികളെ പോലെ തനിക്കും ആദ്യം വിശ്വസിക്കാനായില്ലെന്ന് ജോർജിന പ്രതികരിച്ചു. വിവരം റിച്ചാർഡ് വിളിച്ച് പറഞ്ഞപ്പോൾ ശബ്ദം മനസിലാകാത്തതിനാൽ ആദ്യം തട്ടിപ്പായിരിക്കുമെന്നാണ് കരുതിയത്. പിന്നീട് യാഥാർത്ഥ്യമാണെന്ന് മനസിലായപ്പോൾ ഒരുപാട് സന്തോഷമായി. സമ്മാന തുകയിൽ നിന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കരുതും. ബിഗ് ടിക്കറ്റിൽ ഇനിയും പങ്കെടുക്കുമെന്നും ജോർജിന പറഞ്ഞു.
പുതുവർഷത്തിൽ നിരവധി അവസരങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്. 2025 ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് ലഭിക്കുക. മാത്രമല്ല എല്ലാ ആഴ്ചയും ഈ മാസം ഒരു ഭാഗ്യ ശാലിക്ക് ഒരു മില്യൺ ദിർഹം ഇ-ഡ്രോയിലൂടെ നേടാനാകും. കൂടാതെ ജനുവരിയിൽ ദ ബിഗ് വിൻ കോൺണ്ടെസ്റ്റ് തിരികെ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഒറ്റത്തവണയിൽ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങാനാകും. ജനുവരി ഒന്ന് മുതൽ 26 വരെയാണ് ടിക്കറ്റ് വാങ്ങാവുന്നതാണ്. https://www.bigticket.ae/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)