Posted By sneha Posted On

സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് ജീവനക്കാർക്കെതിരെ എപ്പോഴൊക്കെ നടപടിയെടുക്കാം? വിശദീകരണവുമായി യുഎഇ മന്ത്രാലയം

യുഎഇയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ജീവനക്കാരനെതിരേ പിരിച്ചുവിടൽ നടപടി സ്വീകരിക്കാൻ എപ്പോഴൊക്കെയാണ് അധികാരമുള്ളത്? ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്ന വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം.ജീവനക്കാരൻ മന്ത്രാലയത്തിൽ നിയമാനുസൃതമായ പരാതി നൽകിയതിനാലോ തൊഴിലുടമയ്ക്കെതിരെ സാധുവായ നിയമപരമായ അവകാശവാദം ഉന്നയിച്ചതിനാലോ ജീവനക്കാരന്റെ സേവനം അവസാനിപ്പിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി. അത്തരം സന്ദർഭങ്ങളിൽ, കോടതി നിർണ്ണയിക്കുന്ന ന്യായമായ തുക ജീവനക്കാരന് നഷ്ടപരിഹാരമായി നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്നും അധികൃതർ അറിയിച്ചു.സ്വകാര്യ മേഖലയിലെ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് പരിഗണിക്കേണ്ട ഏഴ് മാനദണ്ഡങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

  1. ജോലിയുമായി ബന്ധപ്പെട്ട ഡാറ്റയും വിവരങ്ങളും സംബന്ധിച്ച രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന്റെ വ്യാപ്തി.
  2. സ്ഥാപനത്തിലെ ജീവനക്കാരന്റെയോ മറ്റ് തൊഴിലാളികളുടെയോ ആരോഗ്യത്തിലും സുരക്ഷയിലും ലംഘനമുണ്ടാക്കുന്ന ആഘാതം.
  3. തൊഴിലാളിയുടെ ഭാഗത്തു നിന്നുള്ള നിയമലംഘനത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ.
  4. സ്ഥാപനത്തിന്റെയും അതിന്റെ ജീവനക്കാരുടെയും പ്രശസ്തിക്ക് മേൽ നിയമ ലംഘനം ഉണ്ടാക്കുന്ന പ്രത്യാഘാതം.
  5. കുറ്റക്കാരനായ ജീവനക്കാരന്റെ ഭാഗത്തു നിന്നുള്ള അധികാര ദുരുപയോഗം.
  6. ജീവനക്കാരന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള വിവിധ ലംഘനങ്ങൾ.
  7. നിയമ ലംഘനത്തിന്റെ ധാർമ്മികമോ ക്രിമിനൽപരമോ ആയ ഗൗരവം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *