Posted By sneha Posted On

യുഎഇ വിളിക്കുന്നു: ഓഫീസ് ജോലികൾക്ക് ആവശ്യക്കാരേറെ; ഡിമാന്‍ഡ് ഈ മേഖലകളില്‍

യുഎഇയിൽ പ്രവര്‍ത്തനമാരംഭിക്കുന്ന എല്ലാ പുതിയ കമ്പനികളും ഓഫീസ് ജോലിക്കാര്‍ക്ക് വന്‍ അവസരങ്ങള്‍ നല്‍കുന്നു. മാത്രമല്ല, ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എച്ച്ആർ ഉദ്യോഗസ്ഥർക്കും ഉയർന്ന ഡിമാൻഡുണ്ട്. ഈ തസ്കികകളിലെ ശമ്പളം ഈ ജോലിയുടെ ഡിമാന്‍ഡിന്‍റെ അതേ വേഗതയില്‍ ഉയരാനിടയില്ല. ദുബായിലും അബുദാബിയിലും പുതിയ നിവാസികളുടെ കുത്തൊഴുക്കാണ്. അതില്‍ ഭൂരിഭാഗവും 20, 30 വയസ് കഴിഞ്ഞവരാണെന്ന് ഒരു നിയമനസ്ഥാപനത്തിലെ സീനിയർ മാനേജർ പറഞ്ഞു. അവരുടെ റാങ്കുകളിൽ നിന്നാണ് ഫ്രണ്ട് ഓഫീസ്, മറ്റ് ഓഫീസ് അധിഷ്ഠിത തസ്തികകൾ എന്നിവയിലെ പല ഒഴിവുകളും നികത്തുന്നത്. ദുബായിൽ തുറക്കുന്ന ഓരോ പുതിയ ഓഫീസും അതിൻ്റേതായ ആവശ്യകതകൾ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരസ്യങ്ങള്‍ പോലും ചെയ്യാതെ തന്നെ നിരവധി അപേക്ഷകളാണ് ഓഫീസ് ജോലികള്‍ക്ക് വരുന്നത്. ഇന്നൊവേഷന്‍സ് ഗ്രൂപ്പ് നല്‍കുന്ന വിവരം അനുസരിച്ച്, ജനറൽ ഓഫീസ് മാനേജ്‌മെൻ്റ്, കസ്റ്റമർ സർവീസ്, അഡ്മിൻ എന്നീ തസ്തികകള്‍ക്കായി സാധാരണ പ്രതിമാസം 4,000 ദിർഹം മുതൽ 8,000 ദിർഹം വരെ നൽകാറുണ്ട്. തീർച്ചയായും കമ്പനി, ജോലി ഉത്തരവാദിത്തങ്ങൾ, അനുഭവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ശമ്പളം വ്യത്യാസപ്പെടാം. അഡ്‌മിൻ അസിസ്റ്റൻ്റുമാർ, എച്ച്ആർ പ്രൊഫഷണലുകൾ, ഫിനാൻസ് സ്റ്റാഫ് തുടങ്ങിയ വൈദഗ്ധ്യമുള്ള ഓഫീസ് സപ്പോർട്ട് റോളുകൾക്ക് ഡിമാൻഡുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *