ഇന്ത്യ യുഎഇ യാത്ര; വിമാനകമ്പനികള്‍ക്ക് പുതിയ നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്
ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനസർവീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുതിയ നിർദേശം നല്‍കി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ കസ്റ്റംസ് അധികാരികളുമായി പങ്കുവെയ്ക്കണമെന്നാണ് നിർദേശം. 2025 ഏപ്രില്‍ 1 മുതലാണ് പുതിയ നിർദേശം പ്രാബല്യത്തിലാവുക.
നിർദേശം പാലിക്കാത്ത വിമാനകമ്പനികളില്‍നിന്ന് പിഴ ഈടാക്കും. 25,000 രൂപമുതല്‍ 50,000 രൂപവരെയായിരിക്കും പിഴ. 2022 ഓഗസ്റ്റ് 8 ന് പുറത്തിറക്കിയ പാസഞ്ചർ നെയിം റെക്കോർഡ് ഇന്‍ഫർമേഷന്‍ റെഗുലേഷന്‍സ് അനുസരിച്ച് നാഷണല്‍ കസ്റ്റംസ് ടാർഗെറ്റിങ് സെന്‍റർ പാസഞ്ചർ രേഖകളില്‍ 2025 ജനുവരി 10 നകം രജിസ്റ്റർ ചെയ്തിരിക്കണം. സിബിഐസി അറിയിപ്പ് അനുസരിച്ച് യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലെ എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്. ട്രാന്‍സിറ്റ് യാത്രക്കാരും ഇതില്‍ ഉള്‍പ്പെടും.വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്‍പ് യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണം. മൊബൈല്‍ നമ്പർ, പണമടച്ച രീതി (ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കില്‍ നമ്പർ ഉള്‍പ്പടെ ) ടിക്കറ്റ് നല്‍കിയ തീയതി, യാത്രാ പദ്ധതി, അതേ പി എന്‍ ആറിലെ മറ്റ് യാത്രാക്കാരുടെ വിവരങ്ങള്‍ എന്നിവ നല്‍കണം. ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും പോലുള്ള കോൺടാക്റ്റ് വിശദാംശങ്ങൾക്ക് പുറമേ, ട്രാവല്‍ ഏജന്‍സിയുടെ വിവരങ്ങള്‍, ബാഗേജ് വിശദാംശങ്ങള്‍, കോഡ് ഷെയർ ഇന്‍ഫർമേഷന്‍ ( ഒരു വിമാനകമ്പനി ടിക്കറ്റുകള്‍ മറ്റ് വിമാനകമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ ) എന്നിവയും നല്‍കണം.
വിവരങ്ങള്‍ നല്‍കേണ്ടതിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10 ന് ആരംഭിക്കും. ഏപ്രില്‍ 1 മുതല്‍ വ്യക്തിഗത വിമാനകമ്പനികള്‍ക്കും 2025 ജൂണ്‍ 1 മുതല്‍ ജിഡിഎസ് വഴി പ്രവർത്തിക്കുന്ന വിമാനകമ്പനികള്‍ക്കും പൂർണതോതില്‍ നിർദേശം പ്രാബല്യത്തിലാക്കും. യാത്രക്കാരുടെ പേര്, മൊബൈല്‍ നമ്പർ, മറ്റ് വിശദാംശങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്നും സ്വകാര്യത ഉറപ്പാക്കണെന്നും വിമാനകമ്പനികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. മതം, ജാതി, വംശം, ആരോഗ്യ രാഷ്ട്രീയ വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)