ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്സിനെ തേടി ഭാഗ്യസമ്മാനം; ഞെട്ടിക്കുന്ന തുക കിട്ടിയത് ‘സൗജന്യ കൂപ്പണി’ല്‍
ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസി മനു മോഹനന് 30 മില്യൺ ദിർഹം സമ്മാനം. രണ്ട് ബിഗ് ടിക്കറ്റ് കൂപ്പണുകള്‍ വാങ്ങുമ്പോള്‍ സൗജന്യമായി കിട്ടുന്ന ടിക്കറ്റിനാണ് മനുവിനെ തേടി ഭാഗ്യം എത്തിയത്. ബഹ്റൈനില്‍ നഴ്സായ മനു ഡിസംബര്‍ 26നാണ് ടിക്കറ്റ് എടുത്തത്. 535948 എന്ന സൗജന്യ ടിക്കറ്റ് നമ്പറിനാണ് 30 മില്യണ്‍ ദിര്‍ഹം സമ്മാനം നേടിയത്. നറുക്കെടുപ്പിലെ തത്സമയ കോളിനിടെ, താൻ 30 ദശലക്ഷം ദിർഹം നേടിയെന്ന് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും വിളിച്ചറിയിച്ചപ്പോൾ മനു ഞെട്ടി. “ശരിക്കും?” എന്ന് മൂന്നു പ്രാവശ്യം മനു ചോദിച്ചു. ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടെയാണ് ടിക്കറ്റ് വാങ്ങിയതെന്നും മനു പറഞ്ഞു. “മറ്റ് 16 പേർക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്, ഇപ്പോൾ അഞ്ച് വർഷത്തിലേറെയായി ടിക്കറ്റ് വാങ്ങുന്നു.” ഏഴു വർഷമായി താൻ ബഹ്‌റൈനിൽ സ്ഥിരതാമസക്കാരനാണെന്ന് നഴ്‌സായി ജോലി ചെയ്യുന്ന മനു പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 7.30 ന് നടത്തിയ നറുക്കെടുപ്പിലാണ് മനുവിനെ തേടി ഭാഗ്യമെത്തിയത്. ഈ വർഷം ലോട്ടറി നടത്തിപ്പുകാർ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണിത്. കഴിഞ്ഞ മാസം 25 മില്യൺ ദിർഹം നേടിയ ഇന്ത്യൻ പ്രവാസി അരവിന്ദ് അപ്പുക്കുട്ടനാണ് മനുവിനെ നറുക്കെട്ടെടുത്തത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)