സാങ്കേതിക തകരാര്‍; യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്
എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം സുരക്ഷിതമായി കരിപ്പൂരില്‍ ഇറക്കി. ചക്രങ്ങള്‍ താഴാനുള്ള ലാന്‍ഡിങ് ഗിയറിന് തകരാറുണ്ടാകാമെന്ന് പൈലറ്റ് അറിയിച്ചു. സാങ്കേതിക തകരാർ മൂലം വെള്ളിയാഴ്‌ച (ജനുവരി 03) രാവിലെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ലാൻഡിങ് ഗിയറിലെ മെക്കാനിക്കൽ തകരാറുകൾ കാരണം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ഹൈഡ്രോളിക് ഫെയിലിയറാണ് റിപ്പോർട്ട് ചെയ്‌തത്. രാവിലെ 8.15ന് പറന്നുയർന്ന വിമാനം 11.05ന് ദുബായിൽ എത്തേണ്ടതായിരുന്നു. ദുബായിൽനിന്ന് കോഴിക്കോട്ടേക്കു വന്ന ഐ എക്സ് 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് തകരാർ കണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)