Posted By sneha Posted On

കെട്ടിടങ്ങൾക്ക് ‘സ്റ്റാർ റേറ്റിങ് ‘; കുത്തനെ കൂട്ടുന്ന വാടകയ്ക്ക് കടിഞ്ഞാണിടാൻ യുഎഇയിൽ സ്മാർട് വാടക; പ്രതീക്ഷയിൽ പ്രവാസികൾ

കുത്തനെ കൂട്ടുന്ന വാടകയ്ക്ക് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായിൽ സ്മാർട് വാടക സൂചിക നടപ്പിലാക്കിയത്. ദുബായ് ലാൻഡ് ഡിപാർട്മെന്റാണ് വാടക സൂചിക പുറത്തിറക്കിയത്. 60 ലധികം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കെട്ടിടങ്ങൾക്ക് ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാർ റേറ്റിങ് നൽകും. ഈ റേറ്റിങ് കൂടി അടിസ്ഥാനമാക്കിയാണ് വാടകവർധനവ് നിശ്ചയിക്കുന്നത്. നിലവിൽ ഇത് താമസ കെട്ടിടങ്ങൾക്ക് മാത്രമാണ് ബാധകമാകുന്നത്. ഭാവിയിൽ വാണിജ്യ കെട്ടിടങ്ങൾക്കുകൂടി ബാധമാക്കും. താമസക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ, കെട്ടിടത്തിലേക്കുളള ഗതാഗത സൗകര്യം, കെട്ടിടത്തിന്റെ കാലപ്പഴക്കം, അറ്റകുറ്റപ്പണികൾ, പാർക്കിങ്, തുടങ്ങിവയാണ് സ്റ്റാർ റേറ്റിങിന് അടിസ്ഥാനമാക്കുക.നിലവിലെ വാടകക്കരാർ പുതുക്കുമ്പോഴാണ് പുതിയ വാടക നിയമം പ്രാബല്യത്തിലാവുക. ക്രമരഹിത വാടക വർധനവിന് പരിഹാരമാകും സ്മാർട് വാടക സൂചികയെന്നാണ് പ്രതീക്ഷിക്കുന്നത്. വാടകക്കാർക്ക് അവരുടെ ഭൂവുടമകളുമായി വാടകവർധന സംബന്ധിച്ച് ചർച്ച നടത്താനും അന്യായമായ വാടകവർധനവിനെ ചോദ്യം ചെയ്യാനുമുളള ശക്തമായ ഉപകരണമാകും, സ്മാർട് വാടക സൂചിക. അതേസമയം തന്നെ ന്യായമായ വാടകവർധനവ് വരുത്താൻ ഭൂവുടമകൾക്കും അധികാരമുണ്ടാകും. വാടകക്കാരുടെയും ഒപ്പം ഭൂവുടമകളുടെയും നിക്ഷേപകരുടെയും ജീവിത നിലവാരം ഉയർത്തുകയെന്നുളളതാണ് ഡിഎൽഡി ലക്ഷ്യമിടുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *