ഓൺലൈൻ തട്ടിപ്പ് പല രൂപത്തിൽ; യുഎഇയിൽ പ്രവാസി മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
കഴിഞ്ഞ ദിവസം തൃശൂർ ജില്ലക്കാരനായ പ്രവാസിക്കാണ് യുഎഇയിൽ ഇത്തരത്തിൽ തട്ടിപ്പിന്റെ പുതിയ അനുഭവം ഉണ്ടായത്. ചെറിയ അവധിക്ക് നാട്ടിൽ പോയ ഇദ്ദേഹത്തിന് പണം ആവശ്യമായി വന്നപ്പോഴാണ് ആപ് വഴി നാട്ടിലേക്ക് ഒരു തുക അയക്കാൻ ശ്രമിച്ചത്.സാങ്കേതിക കാരണങ്ങളാൽ രണ്ട് പ്രാവശ്യം ശ്രമം ബാങ്ക് തടഞ്ഞതായി ആപ്പിൽ ഇദ്ദേഹത്തിന് മെസേജ് വന്നു. അതോടെ ആശങ്കയിലായ ഇദ്ദേഹത്തിന് ബാങ്കിൽനിന്നെന്നും അറിയിച്ച് ലാൻഡ് ഫോൺ നമ്പറിൽനിന്ന് ഒരു കാൾ വന്നു. ബാങ്കിൽനിന്നാണെന്നാണ് ഫോൺ ചെയ്തയാൾ ഇദ്ദേഹത്തോട് പരിചയപ്പെടുത്തിയത്. ലാൻഡ് ഫോൺ ആയതിനാൽ വലിയ സംശയം ഒന്നും തോന്നിയില്ല. ഇപ്പോൾ പണം അയക്കാൻ ശ്രമിച്ചിരുന്നോ എന്നും വ്യക്തതക്ക് ജനന തീയതിയും ഇ-മെയിൽ അഡ്രസും ആവശ്യപ്പെടുകയുംചെയ്തു. അത് ഇദ്ദേഹം നൽകുകയും ചെയ്തു.എന്നാൽ, ഇനി പണം അയച്ചുകൊള്ളാൻ വിളിച്ചയാൾ നിർദേശിച്ചു. ഫോൺ വെച്ചതിന് ശേഷമാണ് പ്രവാസിക്ക് ചെറിയൊരു സംശയം തോന്നിയത്. ഉടനെ അദ്ദേഹം ബാങ്കിൻറെ സൈറ്റിൽ കയറി നടത്തിയ അന്വേഷണത്തിലും സുഹൃത്തുക്കൾ വഴിയും ബാങ്കിലെ സ്റ്റാഫ് വഴിയും നടത്തിയ അന്വേഷണത്തിൽ ഫോൺ വന്ന നമ്പർ ബാങ്കിന്റേതല്ലെന്ന് തിരിച്ചറിയുകയായിരുന്നു.ഫോൺ ചെയ്ത ആളുടെ നിർദേശം അവഗണിച്ച് ഇങ്ങനെ ഒരന്വേഷണം നടത്താൻ തുനിഞ്ഞത് ഇദ്ദേഹത്തിന് വലിയൊരു അനുഗ്രഹമാകുകയായിരുന്നു. ഫോൺ വിളിച്ച് ആളുകളിൽനിന്നും പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസം 15 പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആളുകളെ അവരുടെ ബാങ്കിങ് ഡേറ്റ അല്ലെങ്കിൽ ഔദ്യോഗിക പ്രമാണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിച്ചുകൊണ്ടാണ് ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)