യുഎഇ തണുത്ത് വിറയ്ക്കും; മൂടൽമഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില.ശനിയാഴ്ച ഇവിടെ 1.9 ഡിഗ്രിയായിരുന്നു. എന്നാൽ ഇന്നും നാളെയും തീരമേഖലകളിലും ഉൾപ്രദേശങ്ങളിലും താപനില അൽപം കൂടും. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)