യുഎഇയിലെ ഈ മാർക്കറ്റുകളിൽ പരിശോധന
എമിറേറ്റിലെ സുപ്രധാന മാർക്കറ്റുകളിൽ പരിശോധന നടത്തി അജ്മാൻ നഗരസഭ. നഗരസഭ ആസൂത്രണ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. എമിറേറ്റിലെ പച്ചക്കറി, പഴം, മാംസം, കോഴി മാർക്കറ്റ് ഉൾപ്പെടെ മാർക്കറ്റുകളാണ് സംഘം പരിശോധിച്ചത്.ആവശ്യമായ ആരോഗ്യ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സന്ദർശനത്തിൽ വിലയിരുത്തി. ഉപഭോക്താക്കൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനാണ് ഇടക്കിടെ പരിശോധനക്ക് വിധേയമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യരംഗത്തെ അപകടങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉൽപന്നങ്ങൾ ശരിയായി സൂക്ഷിക്കണമെന്നും അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി ആവശ്യപ്പെട്ടു.അജ്മാനിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവുമാണ് വകുപ്പിൻറെ പ്രഥമ പരിഗണന. മാർക്കറ്റുകൾ നിരീക്ഷിക്കുന്നതിനും സമൂഹത്തിന് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കുന്നതിനുമായി പരിശീലനം സിദ്ധിച്ച പ്രത്യേക സംഘം പരിശ്രമം തുടരുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)