ടേക്ക്ഓഫിനിടെ വിമാനത്തിന്റെ ടയർപൊട്ടി; ഒഴിവായത് വൻദുരന്തം, യാത്ര റദ്ദാക്കി, ആളപായമില്ല
അബുദാബിയിലേക്ക് മെൽബണിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. 271 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. വിമാനത്തിനു തീപിടിച്ചിട്ടില്ലെന്നും 2 ടയറുകൾ പൊട്ടുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ തുടർയാത്രാ സൗകര്യം ഒരുക്കുമെന്നും അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)