Posted By sneha Posted On

ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യമെത്തി; പ്രവാസി സ്വന്തമാക്കിയത് മസെരാറ്റി ലക്ഷ്വറി കാർ

ബി​ഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ മസെരാറ്റി ​ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് പാകിസ്ഥാനിൽ നിന്നുള്ള ഷക്കൂറുള്ള ഖാൻ. അബുദാബിയിൽ 1999 മുതൽ താമസിക്കുന്ന ഖാൻ, 48 വയസ്സുകാരനാണ്. 2004 മുതൽ ബി​ഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹം സഹോദരനൊപ്പമാണ് താമസിക്കുന്നത്.ഒരു സുഹൃത്തിൽ നിന്നാണ് വിജയത്തെക്കുറിച്ച് അറിഞ്ഞത്. “ആദ്യം കേട്ടപ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. വലിയ സന്തോഷമാണിത്.” – ഷക്കൂറുള്ള ഖാൻ പറഞ്ഞു.തനിക്ക് ലഭിച്ച കാർ വിൽക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം വീതിക്കാനാണ് തീരുമാനം. ഒറ്റയ്ക്ക് സമ്മാനം ഉപയോ​ഗിക്കാൻ താൽപര്യമില്ല, സുഹൃത്തുക്കൾക്കും സമ്മാനത്തുക നൽകണം. അവരുടെ സന്തോഷമുള്ള മുഖം കാണണം. അപ്പോഴാണ് ഈ വിജയത്തിന് അർത്ഥമുണ്ടാകുക – അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനിയും ഭാ​ഗ്യപരീക്ഷണം തുടരുമെന്നാണ് ഷക്കൂറുള്ള പറയുന്നത്. മാത്രമല്ല, എല്ലാവരോടും ഭാ​ഗ്യം പരീക്ഷിക്കാൻ ബി​ഗ് ടിക്കറ്റ് കളിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ജനുവരിയിൽ 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടാൻ അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1 മില്യൺ ദിർഹവും നേടാം. മാത്രമല്ല, ജനുവരിയിൽ ബി​ഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26-നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് നേടാനാകുക. കാർപ്രേമികൾക്ക് BMW M440i നേടാനുമാകും. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.aehttp://www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *