ദമ്പതികൾക്ക് വേറെ ലെവല്‍ പ്രഖ്യാപനം!! 10 ദിവസം അവധി, 3333 ദിര്‍ഹം വീതം അടച്ചാല്‍ വീട്
എന്നും വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് യുഎഇ. വിവാഹിതര്‍ക്ക് പ്രോല്‍സാഹനം നല്‍കാനും അവര്‍ക്ക് സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായുമുള്ള പിന്തുണ നല്‍കാനും തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പുതിയ പ്രഖ്യാപനം ഇതോട് അനുബന്ധിച്ചുള്ളതാണ്. ദുബായില്‍ 3000ത്തില്‍ അധികം ഭവനങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ഇന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരിക്കുന്നത്. ശൈഖ ഹിന്ദ് ബിന്‍ത് മഖ്തൂം ഫാമിലി പ്രോഗ്രാമിന് പിന്തുണ നല്‍കിയാണ് പുതിയ പ്രഖ്യാപനം. 540 കോടി ദിര്‍ഹത്തിന്റെ ഭവന പ്രൊജക്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ദുബായ് വെഡ്ഡിങ് ഇനീഷ്യേറ്റീവില്‍ ഭാഗമാകുന്നവര്‍ക്കാകും പദ്ധതിയില്‍ മുന്‍ഗണന.യുവജനങ്ങളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. കുടുംബങ്ങള്‍ക്ക് മാന്യമായ ഭവനം അനുവദിക്കലും ലക്ഷ്യമാണ് എന്ന് ശൈഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചു. ജീവിതം സുന്ദരമാക്കാനും യുവാക്കള്‍ക്ക് നല്ല ജീവിതം ആരംഭിക്കാനും അവസരമൊരുക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഹിന്ദ് ബിന്‍ മഖ്തൂം, ഹംദാന്‍ ബിന്‍ മുഹമ്മദ്, മഖ്തൂം ബിന്‍ മുഹമ്മദ് എന്നിവര്‍ക്ക് പുറമെ താനും പൗരന്മാരുടെ നല്ല ജീവിതത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)