സ്ത്രീകള്‍ക്കായി ബീച്ചില്‍ പ്രത്യേകം വേലി; യുഎഇയിലെ ഈ ബീച്ചില്‍ വരുന്നത് ഒട്ടേറെ സൗകര്യങ്ങള്‍
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ബീച്ചില്‍ പ്രത്യേക ഇടം. അല്‍മംസാര്‍ ബീച്ചിന്‍റെ ഒരു ഭാഗത്തായാണ് സ്ത്രീകള്‍ക്കായി പ്രത്യേകം വേലി കെട്ടി വേര്‍തിരിക്കുന്നത്. ലേഡീസ് ബീച്ചില്‍ രാത്രി നീന്താം. സ്പോർട്സ് ക്ലബ്, വാണിജ്യകേന്ദ്രങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളോടെയാണ് ലേഡീസ് ബീച്ച് വികസിപ്പിക്കുക. ബീച്ചിന്‍റെ രണ്ടാംഘട്ട വികസന പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. 40 കോടി ദിർഹം ചെലവിലുള്ള വികസനം വർഷാവസാനത്തോടെ പൂർത്തിയാകും. ഒട്ടേറെ സൗകര്യങ്ങളോടെയാണ് അല്‍ മംസാര്‍ ബീച്ചിന്‍റെ രണ്ടാംഘട്ട വികസന പദ്ധതി നടത്തുക. അൽ മംസാർ ക്രീക്ക് ബീച്ചിനെയും അൽ മംസാർ പാർക്കിനെയും ബന്ധിപ്പിക്കുന്ന നടപ്പാത, സൈക്കിൾ ട്രാക്ക്, സ്കേറ്റ് ബോർഡ് ഏരിയ, വിശ്രമ മുറികൾ, ശുചിമുറി, വസ്ത്രം മാറാനുള്ള മുറി, വാട്ടർഫ്രണ്ട് റസ്റ്ററന്‍റുകൾ, ഫുഡ് ആൻഡ് ബവ്റിജ് ഔട്ട് ലെറ്റുകൾ, ബീച്ച് ഇരിപ്പിടങ്ങൾ, വിനോദഇടങ്ങൾ, 200 മീറ്ററുള്ള നടപ്പാലം, കുട്ടികൾക്കായി മൂന്ന് കളിസ്ഥലങ്ങൾ, രണ്ട് വിനോദമേഖലകൾ, ബാർബിക്യൂ സ്പോട്ടുകൾ, ജെറ്റ് സ്കീ മറീനകൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കും ബീച്ച് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് വികസനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)